---
title: "'സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല, കേരളത്തിന്റെ മനസ് എൽഡിഎഫിനൊപ്പം, ഡീൽ ആരോപണം കോൺ​ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തം' -  മുഖ്യമന്ത്രി"
english_title: "CM  PINARAYIVIJAYAN says there is no anti-government sentiment in the state"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352017/cm-pinarayivijayan-says-there-is-no-anti-government-sentiment-in-the-state-NEW"
published_at: "2026-04-07T11:54:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d4a322145f3_CM.jpg"
keywords: []
---

# 'സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല, കേരളത്തിന്റെ മനസ് എൽഡിഎഫിനൊപ്പം, ഡീൽ ആരോപണം കോൺ​ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തം' -  മുഖ്യമന്ത്രി

> **Lead Summary:** **കണ്ണൂർ: **സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും കേരളത്തിന്റെ മനസ്സ് എപ്പോഴും എൽഡിഎഫിനൊപ്പമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കണ്ണൂർ: **സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും കേരളത്തിന്റെ മനസ്സ് എപ്പോഴും എൽഡിഎഫിനൊപ്പമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം-ബിജെപി ഡീൽ ഉണ്ടെന്ന കോൺഗ്രസിന്റെ ആരോപണം അവരുടെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. പ്രതിപക്ഷത്തോട് ജനങ്ങൾക്ക് വലിയ അതൃപ്തിയുണ്ട്. അവർ ഉന്നയിച്ച ആരോപണങ്ങൾ അവർക്ക് തന്നെ തിരിച്ചടിയായെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ മാധ്യങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

സംസ്ഥാനങ്ങളുടെ അവകാശമാണ് കേന്ദ്രത്തിൽ നിന്നുള്ള ധനസഹായമെന്നും എന്നാൽ അത് കേരളത്തിന് അവ​ഗണിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥിരത, വിശ്വാസ്യത, തുടർച്ചയെന്നിവയാണ് മുന്നേറ്റത്തിൻ്റെ അടിസ്ഥാനം.

കേരളത്തിൻ്റെ ഭാവി എങ്ങനെ വേണമന്ന് തീരുമാനിക്കനുളള നിർണ്ണായക തെരഞ്ഞെടുപ്പാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. നമുക്കൊരുമിച്ച് മുന്നോട്ട് പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352017/cm-pinarayivijayan-says-there-is-no-anti-government-sentiment-in-the-state-NEW)