---
title: "കാമുകിയുടെ ഭർത്താവിനെ സൗഹൃദം നടിച്ച് ബാറിലെത്തിച്ച് കഴുത്തറുത്തു കൊന്നു "
english_title: "Woman kills girlfriend's husband by taking him to a bar under pretense of friendship, slitting his throat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351983/woman-kills-girlfriends-husband-by-taking-him-to-a-bar-under-pretense-of-friendship-slitting-his-throat"
published_at: "2026-04-07T10:14:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d48c1922c03_SDRTYUI.jpg"
keywords: []
---

# കാമുകിയുടെ ഭർത്താവിനെ സൗഹൃദം നടിച്ച് ബാറിലെത്തിച്ച് കഴുത്തറുത്തു കൊന്നു 

> **Lead Summary:** ബെംഗളൂരു: **[ ** കാമുകിയുടെ ഭർത്താവിനെ സൗഹൃദം നടിച്ച് ബാറിലെത്തിച്ച് കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. സുനിൽ നായക് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബസുദേവ് മാലിക് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

ബെംഗളൂരു: **[ ** കാമുകിയുടെ ഭർത്താവിനെ സൗഹൃദം നടിച്ച് ബാറിലെത്തിച്ച് കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. സുനിൽ നായക് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബസുദേവ് മാലിക് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിയായ ബസുദേവ് മാലിക് കൊല്ലപ്പെട്ട സുനിൽ നായക്കിന്റെ  ഭാര്യയുമായി അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. ഇതേത്തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. സൗഹൃദം നടിച്ച് സുനിലിനെ ബാറിലെത്തിച്ച ബസുദേവ്, കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ബാറിന് സമീപം ഉപേക്ഷിച്ചു.

മാർച്ച് 26-നാണ് കൊലപാതകം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. കൃത്യത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തു. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351983/woman-kills-girlfriends-husband-by-taking-him-to-a-bar-under-pretense-of-friendship-slitting-his-throat)