---
title: "സാത്താൻകുളം കസ്റ്റഡി മരണം: നിയമപാലകർക്ക് വധശിക്ഷ; അച്ഛനും മകനും ആറാം വർഷം നീതി"
english_title: "Death in custody in Satankulam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351972/death-in-custody-in-satankulam"
published_at: "2026-04-07T09:28:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d4814ba12a2_3.jpg"
keywords: []
---

# സാത്താൻകുളം കസ്റ്റഡി മരണം: നിയമപാലകർക്ക് വധശിക്ഷ; അച്ഛനും മകനും ആറാം വർഷം നീതി

> **Lead Summary:** **ചെന്നൈ: [ **തമിഴ്‌നാടിനെയാകെ നടുക്കിയ സാത്താൻകുളം കസ്റ്റഡി മരണക്കേസിൽ കുറ്റക്കാരായ ഒൻപത് പോലീസുകാർക്കും വധശിക്ഷ. തൂത്തുക്കുടിയിൽ മൊബൈൽ കട നടത്തിയിരുന്ന ജയരാജിനെയും മകൻ ബെന്നിക്‌സിനെയും ലോക്കപ്പിലിട്ട് ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ മധുര ഒന്നാം അഡീഷണൽ ജില്ലാ കോടതിയാണ് ചരിത്രപരമായ വിധി പ്രസ്താവിച്ചത്.

## Article Content

**ചെന്നൈ: [ **തമിഴ്‌നാടിനെയാകെ നടുക്കിയ സാത്താൻകുളം കസ്റ്റഡി മരണക്കേസിൽ കുറ്റക്കാരായ ഒൻപത് പോലീസുകാർക്കും വധശിക്ഷ. തൂത്തുക്കുടിയിൽ മൊബൈൽ കട നടത്തിയിരുന്ന ജയരാജിനെയും മകൻ ബെന്നിക്‌സിനെയും ലോക്കപ്പിലിട്ട് ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ മധുര ഒന്നാം അഡീഷണൽ ജില്ലാ കോടതിയാണ് ചരിത്രപരമായ വിധി പ്രസ്താവിച്ചത്.

വധശിക്ഷയ്ക്ക് പുറമെ, കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പ്രതികൾ 1.40 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. നിയമം സംരക്ഷിക്കേണ്ടവർ തന്നെ നിയമം കയ്യിലെടുത്ത് നിരപരാധികളെ കള്ളക്കേസിൽ കുടുക്കി കൊലപ്പെടുത്തിയ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണിതെന്ന് കോടതി നിരീക്ഷിച്ചു.

2020-ൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കട തുറന്നു എന്നാരോപിച്ചാണ് ജയരാജിനെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ ഒരു രാത്രി മുഴുവൻ വിവസ്ത്രരാക്കി ഇരുവരെയും പോലീസുകാർ ക്രൂരമായി മർദിച്ചു.

ലാത്തി കൊണ്ടും ചുവരിലുമേറ്റ രക്തക്കറകൾ ഇരകളുടേത് തന്നെയാണെന്ന് സി.എഫ്.എസ്.എൽ പരിശോധനയിൽ തെളിഞ്ഞത് സി.ബി.ഐ അന്വേഷണത്തിൽ നിർണ്ണായകമായി. ഇൻസ്‌പെക്ടർ എസ്. ശ്രീധർ ഉൾപ്പെടെയുള്ള ഒൻപത് ഉദ്യോഗസ്ഥരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്.

പോലീസ് ക്രൂരതയെത്തുടർന്ന് പരിക്കേറ്റ ബെന്നിക്‌സ് ജൂൺ 22-നും അച്ഛൻ ജയരാജ് പിറ്റേദിവസവും മരണപ്പെടുകയായിരുന്നു. ആറാം വർഷത്തിലേക്ക് കടക്കുന്ന ഈ ഘട്ടത്തിൽ കോടതി വിധി കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് വലിയൊരു ആശ്വാസമായി മാറിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351972/death-in-custody-in-satankulam)