---
title: "കല്യാണം നടത്തിക്കൊടുത്തു, കമ്മിഷൻ കിട്ടിയില്ല; വെട്ടേറ്റ നവവരൻ കണ്ണൂരിലെ ആശുപത്രയിൽ തീവ്രപരിചരണവിഭാഗത്തിൽ, ബ്രോക്കർക്കെതിരേ കേസ്"
english_title: "groom attacked over marriage broker fee vellarikundu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351968/groom-attacked-over-marriage-broker-fee-vellarikundu"
published_at: "2026-04-07T08:43:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d476845dab3_stabbed.jpg"
keywords: []
---

# കല്യാണം നടത്തിക്കൊടുത്തു, കമ്മിഷൻ കിട്ടിയില്ല; വെട്ടേറ്റ നവവരൻ കണ്ണൂരിലെ ആശുപത്രയിൽ തീവ്രപരിചരണവിഭാഗത്തിൽ, ബ്രോക്കർക്കെതിരേ കേസ്

> **Lead Summary:** **വെള്ളരിക്കുണ്ട് (കാസർകോട്): ( **[www.truevisionnews.com]** ) **വിവാഹം നടത്തിക്കൊടുത്തതിന് പ്രതിഫലം നൽകിയില്ലെന്ന പേരിൽ നവവരനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർക്കെതിരേ കേസ്. പറമ്പ റേഷൻകടയ്ക്കടുത്ത് കച്ചവടം നടത്തുന്ന വരിക്കേത്തൊടി പി.വി. അബ്രഹാമിനാണ് വെട്ടേറ്റത്. പറമ്പയിലെ ബേബിക്കെതിരേയാണ് ചിറ്റാരിക്കാൽ പോലീസ് വധശ്രമത്തിന് കേസെടുത്തത്.

## Article Content

**വെള്ളരിക്കുണ്ട് (കാസർകോട്): ( **[www.truevisionnews.com]** ) **വിവാഹം നടത്തിക്കൊടുത്തതിന് പ്രതിഫലം നൽകിയില്ലെന്ന പേരിൽ നവവരനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർക്കെതിരേ കേസ്. പറമ്പ റേഷൻകടയ്ക്കടുത്ത് കച്ചവടം നടത്തുന്ന വരിക്കേത്തൊടി പി.വി. അബ്രഹാമിനാണ് വെട്ടേറ്റത്. പറമ്പയിലെ ബേബിക്കെതിരേയാണ് ചിറ്റാരിക്കാൽ പോലീസ് വധശ്രമത്തിന് കേസെടുത്തത്.

ഏപ്രിൽ നാലിന് രാത്രി ഏഴോടെയാണ് സംഭവം. അടുത്തയിടെയാണ് അബ്രഹാം മണക്കടവ് സ്വദേശിനിയെ വിവാഹം കഴിച്ചത്. ഇതിന് ഇടനിലക്കാരനായിരുന്നു ബേബി.

കണ്ണൂരിൽ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ച അബ്രഹാം തീവ്രപരിചരണവിഭാഗത്തിലാണ്. വലതുകൈയുടെ പെരുവിരലും ഇടതുകൈയുടെ ചെറുവിരലും അറ്റുപോയനിലയിലാണ്. കോടതിയിൽ ഹാജരാക്കിയ ബേബിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351968/groom-attacked-over-marriage-broker-fee-vellarikundu)