---
title: "'ഈ സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് മടുപ്പും വെറുപ്പുമാണ്, നൂറിലേറെ സീറ്റ് നേടി യുഡിഎഫ് അധികാരത്തില്‍ വരും'-വി ഡി സതീശന്‍"
english_title: "UDF will come to power by winning more than a hundred seats VD Satheesan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351961/udf-will-come-to-power-by-winning-more-than-a-hundred-seats-vd-satheesan"
published_at: "2026-04-07T07:59:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d46c3298469_vd_satheesan.jpg"
keywords: []
---

# 'ഈ സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് മടുപ്പും വെറുപ്പുമാണ്, നൂറിലേറെ സീറ്റ് നേടി യുഡിഎഫ് അധികാരത്തില്‍ വരും'-വി ഡി സതീശന്‍

> **Lead Summary:** **കൊച്ചി: **കേരളത്തില്‍ അതിശക്തമായ യുഡിഎഫ് തരംഗമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനങ്ങളുടെ സര്‍വ്വേ നാലാം തീയതി പുറത്തുവന്നാല്‍ നൂറിലധികം സീറ്റുമായി യുഡിഎഫ് ജയിച്ചിരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. സ്വന്തം മണ്ഡലത്തില്‍ പ്രചാരണത്തിനിടെയാണ് പ്രതികരണം.

## Article Content

**കൊച്ചി: **കേരളത്തില്‍ അതിശക്തമായ യുഡിഎഫ് തരംഗമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനങ്ങളുടെ സര്‍വ്വേ നാലാം തീയതി പുറത്തുവന്നാല്‍ നൂറിലധികം സീറ്റുമായി യുഡിഎഫ് ജയിച്ചിരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. സ്വന്തം മണ്ഡലത്തില്‍ പ്രചാരണത്തിനിടെയാണ് പ്രതികരണം.

'ഈ സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് മടുപ്പും വെറുപ്പുമാണ്. ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നു. യുഡിഎഫില്‍ ജനത്തിന് വിശ്വാസമുണ്ട്. സര്‍വ്വേകളില്‍ വിശ്വാസമില്ല', വി ഡി സതീശന്‍ പറഞ്ഞു.

യുഡിഎഫ് പരാജയപ്പെട്ടാല്‍ വാക്ക് പാലിക്കുന്ന നേതാവെങ്കില്‍ വി ഡി സതീശന്‍ വനവാസത്തിന് പോകേണ്ടി വരുമല്ലോയെന്ന കെ സുധാകരന്റെ പരാമര്‍ശത്തോട് 'വാക്ക് പാലിക്കും. ഞാന്‍ വാക്ക് പാലിക്കും എന്ന് എന്റെ കൂടെ പ്രവര്‍ത്തിച്ചയാള്‍ക്കല്ലേ അറിയൂ. അത് സംഭവിക്കാതിരിക്കട്ടെയെന്ന് പറഞ്ഞാല്‍ യുഡിഎഫ് ജയിക്കട്ടെയെന്നല്ലേ അദ്ദേഹം പറഞ്ഞത്.

'നീ എന്തിനാ ഇങ്ങനെയൊക്കെ കേറി പറയുന്നത്. നിന്റെയൊരു സ്വഭാവം' എന്നുപറഞ്ഞ് അദ്ദേഹം ദേഷ്യപ്പെട്ടിട്ടുണ്ട്. ഞാന്‍ ഒന്നും മാറ്റിപ്പറയാറില്ല. രാഷ്ട്രീയ വനവാസത്തിന് പോകും എന്ന് പറഞ്ഞിരുന്നു', വി ഡി സതീശന്‍ പറഞ്ഞു.

കേരളത്തിന്റെ മുഖ്യമന്ത്രിയുടെ പേര് നുണറായി എന്നാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ആരാണ് നുണ പറയുന്നതെന്ന് നമുക്ക് നോക്കാം. മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണ്. നുണറായി എന്ന് പേരിടുകയും ചെയ്തു. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് പെന്‍ഷന്‍ മുടങ്ങിയിട്ടില്ല. മുടങ്ങിയെന്ന് കള്ളം പറഞ്ഞു. കെ സുധാകരന് സീറ്റ് കൊടുക്കരുതെന്ന പേരില്‍ കള്ളക്കത്ത് പ്രചരിപ്പിക്കുന്നു. ഇരട്ടത്താപ്പിന്റെ ആള്‍രൂപമാണ് പിണറായി വിജയന്‍ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാരിന് പാസ് മാര്‍ക്ക് നല്‍കില്ല. നുണകളുടെ കൊട്ടാരം പണിയുകയാണ്. കേരളത്തില്‍ യുഡിഎഫിന്റെ നിശബ്ദ തരംഗമല്ല എവിഡന്റ് ആയ തരംഗമാണ്. സുനാമി പോലുള്ള തരംഗം ഉണ്ടാകും. എറണാകുളം എത്തുമ്പോഴേക്ക് കേവലഭൂരിപക്ഷം കടക്കും എന്നും വി ഡി സതീശന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351961/udf-will-come-to-power-by-winning-more-than-a-hundred-seats-vd-satheesan)