---
title: "എസ്ഡിപിഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ മുസ്‌ലിം ലീഗിൽ ചേർന്നു"
english_title: "Former SDPI state vice president Thulasidharan Pallikkal joins Muslim League"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351921/former-sdpi-state-vice-president-thulasidharan-pallikkal-joins-muslim-league"
published_at: "2026-04-06T19:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d3bde6e5631_thulasidharan.jpg"
keywords: []
---

# എസ്ഡിപിഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ മുസ്‌ലിം ലീഗിൽ ചേർന്നു

> **Lead Summary:** **കോട്ടയം: ( **[www.truevisionnews.com]** ) ** എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റായിരുന്ന തുളസീധരൻ പള്ളിക്കൽ മുസ്‌ലിം ലീഗിൽ ചേർന്നു. കോട്ടയത്ത് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാമിൽ നിന്നും അംഗത്വം സ്വീകരിച്ചു.

## Article Content

**കോട്ടയം: ( **[www.truevisionnews.com]** ) ** എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റായിരുന്ന തുളസീധരൻ പള്ളിക്കൽ മുസ്‌ലിം ലീഗിൽ ചേർന്നു. കോട്ടയത്ത് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാമിൽ നിന്നും അംഗത്വം സ്വീകരിച്ചു.

മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരിക്കുന്നതിനെതിരെ പരസ്യമായി രംഗത്തുവന്ന തുളസീധരൻ പള്ളിക്കലിനെ പാർട്ടി നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. എസ്ഡിപിഐ ദേശീയ പ്രവർത്തന സമിതി അംഗമായും തുളസീധരൻ ചുമതല വഹിച്ചിരുന്നു.

എസ്ഡിപിഐ മഞ്ചേശ്വരത്ത് മത്സരിക്കുന്നതിനെതിരെ തുളസീധരൻ പരസ്യമായി രംഗത്തുവന്നത് പാര്‍ട്ടിക്ക് തലവേദനയായിരുന്നു. എസ്ഡിപിഐ മത്സരിച്ചാൽ അത് ബിജെപിക്ക് സഹായകരമാകുന്ന നിലപാടായി മാറുമെന്നും മഞ്ചേശ്വരത്തെ സ്ഥാനാർഥിയെ പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്നും തുളസീധരൻ പള്ളിക്കൽ അന്ന് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചു. തുടർന്ന് തുളസീധരൻ പള്ളിക്കലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351921/former-sdpi-state-vice-president-thulasidharan-pallikkal-joins-muslim-league)