---
title: "കോഴിക്കോട് കായണ്ണയിൽ അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽനിന്ന് മടങ്ങിയ മൂന്നര വയസുകാരന് പിക്കപ്പ് ഇടിച്ച് ദാരുണാന്ത്യം"
english_title: " three and a half year old boy who was returning from an anganwadi with his mother in Kayanna Kozhikode met a tragic end after being hit by a pickup truck."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351911/three-and-a-half-year-old-boy-who-was-returning-from-an-anganwadi-with-his-mother-in-kayanna-kozhikode-met-a-tragic-end-after-being-hit-by-a-pickup-truck"
published_at: "2026-04-06T18:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d3adeb9ffb6_accident1.jpg"
keywords: []
---

# കോഴിക്കോട് കായണ്ണയിൽ അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽനിന്ന് മടങ്ങിയ മൂന്നര വയസുകാരന് പിക്കപ്പ് ഇടിച്ച് ദാരുണാന്ത്യം

> **Lead Summary:** കായണ്ണ(കോഴിക്കോട്): അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരൻ പിക്കപ്പ് ഇടിച്ച് മരിച്ചു. കായണ്ണ കാപ്പുമ്മൽ ബബിലേഷി ൻ്റെയും ദീഷ്ണയുടെയും ഏക മകൻ ആര്യൻ ആണ് മരിച്ചത്. കൂടത്താംപൊയിൽ അങ്കണവാടിക്ക് സമീപം ഉച്ചക്ക് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്.

## Article Content

കായണ്ണ(കോഴിക്കോട്): അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരൻ പിക്കപ്പ് ഇടിച്ച് മരിച്ചു. കായണ്ണ കാപ്പുമ്മൽ ബബിലേഷി ൻ്റെയും ദീഷ്ണയുടെയും ഏക മകൻ ആര്യൻ ആണ് മരിച്ചത്. കൂടത്താംപൊയിൽ അങ്കണവാടിക്ക് സമീപം ഉച്ചക്ക് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്.

അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് ദൂരെ നിന്ന് റിവേഴ്സ് വന്ന പിക്കപ്പ് ആര്യൻ്റെ ദേഹത്ത് കയറി ഇറങ്ങിയത്. പേരാമ്പ്ര ധീര ഗ്യാസ് ഏജൻസിക്ക് വേണ്ടി ഗ്യാസ് വിതരണം നടത്തുന്ന പിക്കപ്പ് ആണ് അപകടം ഉണ്ടാക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351911/three-and-a-half-year-old-boy-who-was-returning-from-an-anganwadi-with-his-mother-in-kayanna-kozhikode-met-a-tragic-end-after-being-hit-by-a-pickup-truck)