---
title: "'എല്ലാവരുടെയും വീട്ടിൽ മുല്ലയും തുളസിയുമുണ്ട്, അത് ജാതി ബ്രാൻഡ് ആക്കുന്നത് എന്തിന്'; സുധാകരനെതിരെ സി എസ് സുജാത"
english_title: "cs sujatha response on g sudhakarans caste insult statement"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351909/cs-sujatha-response-on-g-sudhakarans-caste-insult-statement"
published_at: "2026-04-06T17:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d3a721e8281_cs_sujatha.jpg"
keywords: []
---

# 'എല്ലാവരുടെയും വീട്ടിൽ മുല്ലയും തുളസിയുമുണ്ട്, അത് ജാതി ബ്രാൻഡ് ആക്കുന്നത് എന്തിന്'; സുധാകരനെതിരെ സി എസ് സുജാത

> **Lead Summary:** **ആലപ്പുഴ: ** മുന്‍ സിപിഐഎം നേതാവും അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ജി സുധാകരന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത. എല്ലാവരുടെയും വീട്ടില്‍ മുല്ലയും തുളസിയും ഉണ്ടെന്നും അത് ജാതി ബ്രാന്‍ഡ് ആക്കുന്നത് എന്തിനാണെന്നും സുജാത ചോദിച്ചു.

## Article Content

**ആലപ്പുഴ: ** മുന്‍ സിപിഐഎം നേതാവും അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ജി സുധാകരന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത. എല്ലാവരുടെയും വീട്ടില്‍ മുല്ലയും തുളസിയും ഉണ്ടെന്നും അത് ജാതി ബ്രാന്‍ഡ് ആക്കുന്നത് എന്തിനാണെന്നും സുജാത ചോദിച്ചു.

തങ്ങള്‍ ജാതി ഇല്ലാതെ പ്രവര്‍ത്തിക്കുന്നവരാണ്. സുധാകരന്‍ വ്യാജ പ്രസ്താവന നടത്തുമെന്ന് എല്ലാവര്‍ക്കും അറിയാമെന്നും സുജാത പറഞ്ഞു.  ഒരു മുന്‍ കമ്യൂണിസ്റ്റ് എത്രമാത്രം അധഃപതിക്കാം എന്നതിന്റെ തെളിവാണ് സുധാകരന്‍. വായില്‍ തോന്നുതാണ് അദ്ദേഹം പറയുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ പോയി നില്‍ക്കുകയാണ് ജി സുധാകരന്‍.

സുധാകരന് ഉളുപ്പുണ്ടോയെന്ന് സുജാത ചോദിച്ചു. സ്വന്തം കാര്യമല്ലാതെ മറ്റൊരു കാര്യവും അദ്ദേഹം നോക്കില്ല. സ്വന്തം കാര്യം കാണാന്‍ എന്തും ചെയ്യുന്ന ആളാണ് സുധാകരന്‍ എന്നും സുജാത കുറ്റപ്പെടുത്തി.

സി എസ് സുജാതയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായായിരുന്നു സുധാകരന്‍ രംഗത്തെത്തിയത്. സുജാത നായന്മാരുടെ വീട്ടില്‍ മാത്രമേ പോകൂ എന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. അവരുടെ സ്ഥലം കായംകുളമാണ്. എന്നിട്ട് അമ്പലപ്പുഴയില്‍ വന്നുനില്‍ക്കുകയാണ്.

നായരാണെന്ന് മനസിലാക്കാന്‍ മുല്ലപ്പൂവും തുളസിപ്പൂവും വെച്ചാണ് സുജാത പോകുന്നത്. ഇവിടെ നായരുടെ വോട്ട് ഒന്നും കിട്ടില്ല. മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നായരെയും ധീവരനെയും തെറ്റിക്കാന്‍ നടക്കുകയാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351909/cs-sujatha-response-on-g-sudhakarans-caste-insult-statement)