സി.സി. മുകുന്ദൻ്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം അറസ്റ്റിൽ; നടപടി ഗീതാ ഗോപിയുടെ പരാതിയിൽ

സി.സി. മുകുന്ദൻ്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം അറസ്റ്റിൽ; നടപടി ഗീതാ ഗോപിയുടെ പരാതിയിൽ

സി.സി. മുകുന്ദൻ്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം അറസ്റ്റിൽ; നടപടി ഗീതാ ഗോപിയുടെ പരാതിയിൽ
2026-04-06T17:39:00 | By VIPIN P V

തൃശ്ശൂര്‍: ( www.truevisionnews.com ) നാട്ടികയിലെ ബിജെപി സ്ഥാനാര്‍ത്ഥി സി സി മുകുന്ദന്റെ പി എ അസർ മജീദ് അറസ്റ്റിൽ. നാട്ടികയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി തീരുമാനിച്ച ഗീതാ ഗോപിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വാട്‌സ്ആപ്പ് സന്ദേശം അയച്ചതിനാണ് അറസ്റ്റ്.

ഗീതാ ഗോപിക്കെതിരെ അസർ മജീദ് പുറത്തിറക്കിയ ചോദ്യാവലിയിൽ ജാതീയമായ അധിക്ഷേപം ഉണ്ടായിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അസർ മജീദിന്റെ ഫോണിൽ നിന്ന് വാട്‌സ്ആപ്പ് സന്ദേശം പൊലീസ് കണ്ടെടുത്തു. ചേർപ്പ് സ്റ്റേഷനിൽ ജി ഡി ചാർജ് അറിയാതെ മൊബൈൽ ഫോൺ കൊണ്ടുപോയ കേസിലും അസർ മജീദിനെ പ്രതിയാക്കിയിരുന്നു. അസർ മജീദിനെ പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും.

അതേസമയം തനിക്കെതിരെയുള്ളത് വ്യാജ പരാതിയാണെന്നും തന്നെ ജയിലിൽ ആക്കാനാണ് ശ്രമിക്കുന്നുവെന്നുമാണ് അസ്ഹർ മജീദ് പറയുന്നത്.

"ഗീത ഗോപിയുടെ തോൽവി ഭയന്ന് വിറളി പൂണ്ട് എന്തും കാട്ടി കൂട്ടുന്ന തിരക്കിലാണ് നാട്ടിക മണ്ഡലത്തിലെ സിപിഐ നേതാക്കൾ. സി.സി. മുകുന്ദൻ എംഎൽഎയെ കുറിച്ച് വ്യക്തിപരമായ വിദ്വേഷ-കള്ള പ്രചരണങ്ങൾ നടത്തുന്നത് ജനങ്ങളിൽ ഏൽക്കുന്നില്ല എന്ന് മനസിലാക്കിയ സിപിഐ നേതാക്കൾ മുകുന്ദേട്ടനൊടൊപ്പം നിൽക്കുന്ന എന്നെ അപകീർത്തിപ്പെടുത്തുന്ന തിരക്കിലാണ്. നാല് വർഷം സി.സി മുകുന്ദൻ എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് ആയി പ്രവർത്തിച്ച വ്യക്തിയാണ് ഞാൻ.

ഈ സമയങ്ങളിൽ സിപിഐ നേതാക്കളുടെയും, മുൻ പിഎ മസൂദിന്റെയും കള്ളത്തരങ്ങൾ തെളിവടക്കം ഒരുപാട് പുറത്ത് കൊണ്ട് വന്നത് ഞാനാണ്. അതിലാണ് വി.എസ്. സുനിൽ കുമാർ , ടി.ആർ. രമേശ് കുമാർ തുടങ്ങിയ സിപിഐ നേതാക്കൾക്ക് എന്നോട് ദേഷ്യം തുടങ്ങിയതും എനിക്കെതിരെ അവർ പ്രവർത്തിച്ച് തുടങ്ങി പാർട്ടിയിൽ നിന്നും പുറത്താക്കിയതും.

ഈ വരുന്ന ദിവസങ്ങളിൽ എനിക്കെതിരെ നിരവധി കള്ള പ്രചരണങ്ങൾ നടത്തി കൊണ്ട് തെരഞ്ഞെടുപ്പിൽ സി.സി. മുകുന്ദനെ ഇകഴ്ത്തി കെട്ടാൻ ശ്രമിക്കുമെന്നതാണ് എൽഡിഎഫ് ക്യാംപിൽ നിന്നും കിട്ടിയ വിവരങ്ങൾ.

സി.സി. മുകുന്ദന്റെ ജനകീയതയുടെ അടിത്തറ ഇളക്കാൻ എത്ര ശ്രമിച്ചിട്ടും കഴിയാത്ത നേതാകളുടെ കുബുദ്ധിയാണ് എനിക്കെതിരെ തിരിഞ്ഞ് വിവാദങ്ങൾ ഉണ്ടാക്കുക എന്നത്. പാർട്ടിയിലെ തെറ്റുകളെ ചൂണ്ടികാണിച്ച എന്നെ അവർ പുറത്താക്കിയത് എസ്ഡിപിഐ തീവ്രവാദിയെന്നും പറഞ്ഞ് കൊണ്ടാണ്.

എന്റെ മതത്തെ ഉപയോഗിച്ച് ഞാനൊരു മുസ്ലീം തീവ്രവാദിയാണെന്ന് അവർ പ്രചരിപ്പിച്ചു. ഇപ്പോൾ അധിക്ഷേപിക്കുന്നത് ആർഎസ്എസ് തീവ്രവാദിയെന്നും പറഞ്ഞിട്ടാണ്. യാതൊരു തെളിവുകളും ഇല്ലാതെ വ്യക്തിപരമായി സമൂഹത്തിന് മുമ്പിൽ എനിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയാൽ നിയമനടപടികളിലൂടെ മുന്നോട്ട് പോകുമെന്നും അറിയിക്കുന്നു", അസ്ഹർ മജീദിന്റെ വാക്കുകൾ.

Content Highlight: CC Mukundan former personal staff member arrested; action taken on Geetha Gopi complaint

Next TV

Related Stories
കണ്ണൂരിലെ നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

Jul 23, 2026 07:45 PM

കണ്ണൂരിലെ നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തലശ്ശേരി കോടതി ഉത്തരവിനെ തുടർന്ന് ഡോ. എം.കെ. റാമിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ...

Read More >>
ശ്രീനിവാസന്‍ വധക്കേസ്: ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി സൗദിയില്‍ നിന്ന് അറസ്റ്റില്‍

Jul 23, 2026 07:33 PM

ശ്രീനിവാസന്‍ വധക്കേസ്: ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി സൗദിയില്‍ നിന്ന് അറസ്റ്റില്‍

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിലെ പ്രതി മുഹമ്മദ് അലിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ സൗദിയിലെ ജിദ്ദയില്‍ നിന്ന് പിടികൂടി. 2022ലെ കൊലപാതകത്തിലെ...

Read More >>
മെഴുകുതിരി ഒക്കെ നോക്കി വച്ചോ ...! സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണ സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

Jul 23, 2026 07:16 PM

മെഴുകുതിരി ഒക്കെ നോക്കി വച്ചോ ...! സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണ സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

മഴക്കുറവും ഉയർന്ന താപനിലയും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം 300 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യത. പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി കിട്ടാത്ത പക്ഷം...

Read More >>
adimage
'വെട്ടിയത് മഴു മറന്നിരുന്നു, വെട്ടേറ്റ മരം അത് മറന്നിരുന്നില്ല'; എഡിജിപി എംആർ അജിത് കുമാറിന്റെ സസ്പെൻഷനിൽ പ്രശംസിച്ച് എഡി തോമസ്

Jul 23, 2026 07:12 PM

'വെട്ടിയത് മഴു മറന്നിരുന്നു, വെട്ടേറ്റ മരം അത് മറന്നിരുന്നില്ല'; എഡിജിപി എംആർ അജിത് കുമാറിന്റെ സസ്പെൻഷനിൽ പ്രശംസിച്ച് എഡി തോമസ്

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിൽ എഡിജിപി എംആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത നടപടിയെ പ്രശംസിച്ച് എഡി തോമസ് എംഎൽഎ. യുഡിഎഫ് സർക്കാർ...

Read More >>
ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ്; എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ

Jul 23, 2026 06:13 PM

ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ്; എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ

ആലപ്പുഴ രക്ഷാപ്രവർത്തന കേസിലെ പ്രതികളെ രക്ഷിക്കാൻ ഇടപെട്ടെന്ന എസ്ഐടി റിപ്പോർട്ടിനെ തുടർന്ന് എഡിജിപി എംആർ അജിത് കുമാറിനെ സർക്കാർ സസ്പെൻഡ്...

Read More >>
 ഇത് ആരുടെ പണി?  കോഴിക്കോട് കൊയിലാണ്ടിയിൽ ഹരിത കർമസേനയുടെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ പെരുമ്പാമ്പ്

Jul 23, 2026 05:55 PM

ഇത് ആരുടെ പണി? കോഴിക്കോട് കൊയിലാണ്ടിയിൽ ഹരിത കർമസേനയുടെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ പെരുമ്പാമ്പ്

കൊയിലാണ്ടി മുത്താമ്പി എംസിഎഫിൽ പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ ചാക്കിൽ കെട്ടിയ പെരുമ്പാമ്പിനെ കണ്ടെത്തി. തലനാരിഴയ്ക്ക് കടിയേൽക്കാതെ...

Read More >>
Top Stories

adimage adimage
Entertainment News