---
title: "വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തിൽ കേസെടുത്ത് പോലീസ്; സ്ഥാപന ഉടമ പ്രവീൺ ജിത്ത് പ്രതി"
english_title: "Police register case in Vadanappally kit controversy Establishment owner Praveen Jith accused"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351880/police-register-case-in-vadanappally-kit-controversy-establishment-owner-praveen-jith-accused"
published_at: "2026-04-06T15:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d38565c02f4_case1.jpg"
keywords: []
---

# വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തിൽ കേസെടുത്ത് പോലീസ്; സ്ഥാപന ഉടമ പ്രവീൺ ജിത്ത് പ്രതി

> **Lead Summary:** തൃശൂര്‍ വാടാനപ്പള്ളിയിലെ കിറ്റ് വിതരണത്തില്‍ കേസെടുത്ത് പൊലീസ്. തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശപ്രകാരം ബിഎൻഎസ് 170 , 173, ജനപ്രാധിനിത്യ നിയമം123 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കിറ്റുകൾ വിതരണം ചെയ്യാൻ തയ്യാറാക്കിയ സ്ഥാപന ഉടമ പ്രവീൺ ജിത്തിനെ പ്രതിയാക്കിയാണ് കേസെടുത്തത്. വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി അനുഭാവികളുടെ നിർദ്ദേശപ്രകാരമാണ് കിറ്റ് തയാറാക്കിയതെന്നാണ് എഫ്ഐ ആർ. 72542 രൂപയുടെ കിറ്റുകളാണ് തയ്യാറാക്കിയതെന്നും പോലീസ് പറഞ്ഞു.

## Article Content

തൃശൂര്‍ വാടാനപ്പള്ളിയിലെ കിറ്റ് വിതരണത്തില്‍ കേസെടുത്ത് പൊലീസ്. തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശപ്രകാരം ബിഎൻഎസ് 170 , 173, ജനപ്രാധിനിത്യ നിയമം123 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കിറ്റുകൾ വിതരണം ചെയ്യാൻ തയ്യാറാക്കിയ സ്ഥാപന ഉടമ പ്രവീൺ ജിത്തിനെ പ്രതിയാക്കിയാണ് കേസെടുത്തത്. വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി അനുഭാവികളുടെ നിർദ്ദേശപ്രകാരമാണ് കിറ്റ് തയാറാക്കിയതെന്നാണ് എഫ്ഐ ആർ. 72542 രൂപയുടെ കിറ്റുകളാണ് തയ്യാറാക്കിയതെന്നും പോലീസ് പറഞ്ഞു.

കിറ്റ് വിവാദവുമായി ബന്ധപ്പെട്ട് യുഡിഎഫ് എന്‍ഡിഎ പ്രവര്‍ത്തകര്‍ തമ്മില്‍ വലിയ സംഘര്‍ഷമാണ് കഴിഞ്ഞദിവസം ഉണ്ടായത്. ബിജെപി കിറ്റുകള്‍ വിതരണം ചെയ്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു എന്നാണ് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ആരോപണം.ഇന്നലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ടി എന്‍ പ്രതാപനെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയിരുന്നു.

ആരോപണത്തില്‍ സത്യമില്ലാത്തത് കൊണ്ടാണ് പൊലീസ് കേസെടുക്കാത്തത്. കേസ് എടുപ്പിക്കാന്‍ പറ്റുമെങ്കില്‍ എടുപ്പിക്കൂവെന്നും സുരേഷ്ഗോപി വെല്ലുവിളിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനിലെ ചില ഉദ്യോഗസ്ഥരും പൊലീസിലെ ചില ഉദ്യോഗസ്ഥരും ബിജെപിക്ക് സഹായം നല്‍കുന്നുണ്ടെന്നും അതിന്റെ ഭാഗമായിട്ടാണ് ദേവനെ അറസ്റ്റ് ചെയ്യാതെ പോയത് ബിജെപി വ്യാപകമായി മണലൂര്‍ മണ്ഡലത്തില്‍ ബിജെപി പണം ഇറക്കുന്നു എന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്‍ ആരോപിച്ചു. ബിജെപി വന്‍തോതില്‍ കേരളത്തിലേക്ക് കള്ളപ്പണമൊഴുക്കുന്നുവെന്ന് മുന്‍ എംഎല്‍എ വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351880/police-register-case-in-vadanappally-kit-controversy-establishment-owner-praveen-jith-accused)