---
title: "കൈവിട്ടുതുടങ്ങി ...:  തെരഞ്ഞെടുപ്പ് യോഗത്തിൽ കയ്യേറ്റ ശ്രമം; കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പാർട്ടി വിട്ടു"
english_title: "Attempted assault at election meeting; Congress constituency president leaves party"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351855/attempted-assault-at-election-meeting-congress-constituency-president-leaves-party-new"
published_at: "2026-04-06T14:02:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d3706785cb7_congres.jpg"
keywords: []
---

# കൈവിട്ടുതുടങ്ങി ...:  തെരഞ്ഞെടുപ്പ് യോഗത്തിൽ കയ്യേറ്റ ശ്രമം; കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പാർട്ടി വിട്ടു

> **Lead Summary:** ** **തെരഞ്ഞെടുപ്പ് യോ​ഗത്തിൽ കയ്യേറ്റ ശ്രമമെന്ന പരാതിയിൽ കോൺ​ഗ്രസ് മണ്ഡലം പ്രഡിഡൻ്റ് പാർട്ടി വിട്ടു. അയിരൂർ മണ്ഡലം പ്രസിഡൻ്റ് തോമസ് ഡാനിയിലാണ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചത്. റാന്നിയിലെ കെ സി വേണുഗോപാലിൻ്റെ പൊതുയോഗത്തിന് പിന്നാലെ നടന്ന യോഗത്തിലാണ് തനിക്കെതിരെ കയ്യേറ്റ ശ്രമമെന്നും ഡാനിയേൽ പറഞ്ഞു.

## Article Content

** **തെരഞ്ഞെടുപ്പ് യോ​ഗത്തിൽ കയ്യേറ്റ ശ്രമമെന്ന പരാതിയിൽ കോൺ​ഗ്രസ് മണ്ഡലം പ്രഡിഡൻ്റ് പാർട്ടി വിട്ടു. അയിരൂർ മണ്ഡലം പ്രസിഡൻ്റ് തോമസ് ഡാനിയിലാണ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചത്. റാന്നിയിലെ കെ സി വേണുഗോപാലിൻ്റെ പൊതുയോഗത്തിന് പിന്നാലെ നടന്ന യോഗത്തിലാണ് തനിക്കെതിരെ കയ്യേറ്റ ശ്രമമെന്നും ഡാനിയേൽ പറഞ്ഞു.

സാധാരണക്കാരായ പ്രവർത്തകർക്ക് കോൺ​ഗ്രസിൽ സ്ഥാനമില്ലെന്നുൾപ്പെടെയുള്ള ​ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. റാന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി പഴകുളം മധു അക്രമികളെ സംരക്ഷിക്കുന്നു എന്ന് തോമസ് ഡാനിയൽ പറഞ്ഞു. തെരഞ്ഞെടുപ്പുകാലത്ത് ഇത് രണ്ടാം തവണയാണ് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുന്നത് എന്നും ഡാനിയേൽ തുറന്നടിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351855/attempted-assault-at-election-meeting-congress-constituency-president-leaves-party-new)