---
title: "'ഐ സി ബാലകൃഷ്ണനെ പരാജയപ്പെടുത്താൻ'; പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി എത്തുമ്പോള്‍ ഉപവാസ സമരം നടത്തും- എൻഎം വിജയന്റെ കുടുംബം"
english_title: "Will hold a hunger strike when Priyanka Gandhi arrives for campaigning NM Vijayan's family"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351845/will-hold-a-hunger-strike-when-priyanka-gandhi-arrives-for-campaigning-nm-vijayans-family"
published_at: "2026-04-06T13:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d3649f87eef_nm_vijayan_family.jpg"
keywords: []
---

# 'ഐ സി ബാലകൃഷ്ണനെ പരാജയപ്പെടുത്താൻ'; പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി എത്തുമ്പോള്‍ ഉപവാസ സമരം നടത്തും- എൻഎം വിജയന്റെ കുടുംബം

> **Lead Summary:** **സുല്‍ത്താന്‍ ബത്തേരി: ** നിയസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട്ടില്‍ ഐ സി ബാലകൃഷ്ണന്റെ പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി എംപി എത്തുമ്പോള്‍ ബത്തേരിയില്‍ ഉപവാസ സമരം നടത്തുമെന്ന് എന്‍ എം വിജയന്റെ കുടുംബം. ബുധനാഴ്ചയാണ് പ്രിയങ്ക ബത്തേരിയില്‍ എത്തുക. കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് പ്രിയങ്ക ഉറപ്പു നല്‍കിയിരുന്നെങ്കിലും കേസില്‍ പ്രതിയായ ഐ സി ബാലകൃഷ്ണന് സീറ്റ് നല്‍കി കോണ്‍ഗ്രസ് ചതിച്ചുവെന്ന് എന്‍ എം വിജയന്റെ കുടുംബം പറഞ്ഞു.

## Article Content

**സുല്‍ത്താന്‍ ബത്തേരി: ** നിയസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട്ടില്‍ ഐ സി ബാലകൃഷ്ണന്റെ പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി എംപി എത്തുമ്പോള്‍ ബത്തേരിയില്‍ ഉപവാസ സമരം നടത്തുമെന്ന് എന്‍ എം വിജയന്റെ കുടുംബം. ബുധനാഴ്ചയാണ് പ്രിയങ്ക ബത്തേരിയില്‍ എത്തുക. കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് പ്രിയങ്ക ഉറപ്പു നല്‍കിയിരുന്നെങ്കിലും കേസില്‍ പ്രതിയായ ഐ സി ബാലകൃഷ്ണന് സീറ്റ് നല്‍കി കോണ്‍ഗ്രസ് ചതിച്ചുവെന്ന് എന്‍ എം വിജയന്റെ കുടുംബം പറഞ്ഞു.

കോണ്‍ഗ്രസും പ്രിയങ്ക ഗാന്ധിയും കുടുംബത്തെ വഞ്ചിക്കുകയാണെന്നും എംപിയുടെ ഈ നീതികേട് പൊറുക്കാന്‍ കഴിയില്ലെന്നും എന്‍ എം വിജയന്റെ മകന്‍ വിജേഷും മരുമകള്‍ പത്മജയും പറഞ്ഞു. പിതാവിന്റെയും സഹോദരന്റെയും മരണത്തിന് കാരണക്കാരനായ ഐ സി ബാലകൃഷ്ണനെ പരാജയപ്പെടുത്താന്‍ പിതാവിനെ സ്‌നേഹിക്കുന്ന കോണ്‍ഗ്രസുകാര്‍ തയ്യാറാകണമെന്നും വിജേഷ് ആവശ്യപ്പെട്ടു.

ഡിസിസി സെക്രട്ടറി ആയിരുന്ന എന്‍ എം വിജയന്റെ ആത്മഹത്യപ്രേരണക്കേസില്‍ പ്രതിയായ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കുടുംബം രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എന്‍ എം വിജയന്റെ ജീവനേക്കാള്‍ വിലയുണ്ടോ ഐ സി ബാലകൃഷ്ണന്‍റെ പണത്തിനെന്ന് കുടുംബം ചോദിച്ചിരുന്നു.

സ്വന്തം പാര്‍ട്ടി നേതാവിന്റെ മരണത്തിന് ഉത്തരവാദിയായ എംഎല്‍എയെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് എന്തിനാണെന്ന് എം എന്‍ വിജയന്റെ മകന്‍ വിജേഷും മരുമകള്‍ പത്മജയും സമൂഹമാധ്യമത്തിലൂടെ ചോദിച്ചത്.

വയനാട് എംപി പ്രിയങ്ക ഗാന്ധിയെ അഭിസംബോധന ചെയ്തായിരുന്നു ഈ കുറിപ്പ്. കോണ്‍ഗ്രസ് നേതൃത്വത്തിനും എംപിക്കും എതിരെ കടുത്ത വിമര്‍ശനമാണ് കുറിപ്പിലുണ്ടായിരുന്നത്. 2025 ജനുവരി 28ന് എന്‍ എം വിജയന്റെ കുടുംബത്തെ വീട്ടിലെത്തി പ്രിയങ്ക കണ്ടിരുന്നു. അന്ന് നല്‍കിയ ഉറപ്പുകളൊന്നും പാലിച്ചില്ലെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351845/will-hold-a-hunger-strike-when-priyanka-gandhi-arrives-for-campaigning-nm-vijayans-family)