---
title: "വയനാട് തുരങ്കപാത നിർമാണത്തിന് സ്റ്റേ ഇല്ല; അനുമതി തടയണമെന്ന അപ്പീൽ സുപ്രിംകോടതി തള്ളി"
english_title: "No stay on Wayanad tunnel construction; Supreme Court rejects appeal to block permission"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351844/no-stay-on-wayanad-tunnel-construction-supreme-court-rejects-appeal-to-block-permission"
published_at: "2026-04-06T13:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d36486cb540_court.jpg"
keywords: []
---

# വയനാട് തുരങ്കപാത നിർമാണത്തിന് സ്റ്റേ ഇല്ല; അനുമതി തടയണമെന്ന അപ്പീൽ സുപ്രിംകോടതി തള്ളി

> **Lead Summary:** **ന്യൂഡല്‍ഹി: ** വയനാട് തുരങ്കപാതയുടെ അനുമതി തടയണമെന്ന അപ്പീല്‍ സുപ്രിംകോടതി തള്ളി. എല്ലാ വശങ്ങളും പരിശോധിച്ചാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്നാണ് സുപ്രിംകോടതി നിരീക്ഷിച്ചു. ദേശീയ പ്രാധാന്യമുള്ള പദ്ധതിയാണെന്നും കോടതി ഇടപെടൽ പദ്ധതി വൈകിപ്പിക്കാന്‍ മാത്രമേ കാരണമാകൂവെന്നും ചീഫ് ജസ്റ്റിസ് വിലയിരുത്തി.

## Article Content

**ന്യൂഡല്‍ഹി: ** വയനാട് തുരങ്കപാതയുടെ അനുമതി തടയണമെന്ന അപ്പീല്‍ സുപ്രിംകോടതി തള്ളി. എല്ലാ വശങ്ങളും പരിശോധിച്ചാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്നാണ് സുപ്രിംകോടതി നിരീക്ഷിച്ചു. ദേശീയ പ്രാധാന്യമുള്ള പദ്ധതിയാണെന്നും കോടതി ഇടപെടൽ പദ്ധതി വൈകിപ്പിക്കാന്‍ മാത്രമേ കാരണമാകൂവെന്നും ചീഫ് ജസ്റ്റിസ് വിലയിരുത്തി.

'ജനങ്ങള്‍ക്ക് ആശ്വാസമാകുന്നതാണ് തുരങ്കപാത. 58 നിബന്ധനകളോടെയാണ് സമിതി തുരങ്കപാതയ്ക്ക് അനുമതി നല്‍കിയത്. വയനാടിന്റെ ജീവരേഖയാണ് തുരങ്കപാതയെന്നും വന്യജീവികളെ തുരങ്കപാത ബാധിക്കില്ലെന്നും' സുപ്രിംകോടതി നിരീക്ഷിച്ചു.

അതേസമയം,വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ വാദങ്ങള്‍ സുപ്രിംകോടതി തള്ളി. അപകട സാധ്യതയുള്ള ഇടത്താണ് തുരങ്കപാത നിര്‍മ്മാണമെന്ന വാദം എന്‍ജിനീയര്‍മാര്‍ പരിഗണിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351844/no-stay-on-wayanad-tunnel-construction-supreme-court-rejects-appeal-to-block-permission)