'മണലൂരിൽ ബിജെപി സഹായിച്ചാൽ ഗുരുവായൂരിൽ തിരിച്ചുസഹായിക്കും, ടിഎൻ പ്രതാപനും ബി ഗോപാലകൃഷ്ണനും തമ്മിൽ ഡീൽ'; ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ്

2026-04-06T12:27:00 | By VIPIN P V

തൃശൂർ: ( www.truevisionnews.com ) മണലൂരിലെ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.കെ. ഫിറോസ്. ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനും പ്രതാപനും തമ്മിൽ ഡീലെന്ന് പി.കെ. ഫിറോസ് ആരോപിച്ചു. കഴിഞ്ഞ ദിവസം കിറ്റ് കൊടുക്കുന്ന കാര്യം പ്രതാപന് ഒറ്റിക്കൊടുത്തത് ഗോപാലകൃഷ്ണനാണെന്നും ഫിറോസ് ആരോപിച്ചു.

ഡീലിൻ്റെ ഭാഗമായി ബിജെപി വോട്ടുകൾ നേടുന്നതിനായാണ് തൃശൂരിൽ പ്രതാപൻ്റെ നേതൃത്വത്തിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചത്. പകരം ഗോപാലകൃഷ്ണനെ ഗുരുവായൂരിൽ പ്രതാപൻ സഹായിക്കുമെന്ന ധാരണയുടെ പുറത്ത് നടന്ന നീക്കങ്ങളായിരുന്നു കണ്ടത്. മണലൂരിലെ ബിജെപി സ്ഥാനാർഥിയും എൻഡിഎ നേതാവുമായ കെ.കെ. അനീഷ് കുമാറിന് ഇതുസംബന്ധിച്ച് ധാരണയില്ല. അനീഷ് കുമാറിനെ ഗോപാലകൃഷ്ണൻ ചതിക്കുകയായിരുന്നു എന്നും ഫിറോസ് ആരോപിച്ചു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാൻ പ്രതാപൻ കോടികൾ ചെലവാക്കിയെന്നും ഫിറോസ് പറഞ്ഞു. പ്രതാപൻ തട്ടിപ്പിന്റെ ഉസ്താദാണെന്നും ബിജെപിയുമായി വലിയ ബന്ധമെന്നും ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോടിക്കണക്കിന് രൂപയുടെ പണം ബിജെപിയിൽ നിന്ന് പ്രതാപന് ലഭിച്ചു. എട്ട് കോടിയോളം രൂപ പ്രതാപൻ്റെ മകൻ്റെ വാഹനത്തിൽ എത്തിച്ചാണ് കെപിസിസി, ഡിസിസി നേതാക്കൾക്ക് വിതരണം ചെയ്തത്.

അത് സുരേഷ് ഗോപിക്ക് വോട്ട് മറിക്കാനായിരുന്നു എന്നും ഫിറോസ് ആരോപിച്ചു. കെ. മുരളീധരനെ പരാജയപ്പെടുത്താൻ പ്രതാപൻ ബോധപൂർവം ശ്രമിച്ചു. പക്ഷെ കെപിസിസി നിയോഗിച്ച അന്വേഷണ സമിതിക്ക് മുൻപിൽ 280ഓളം പേർ പ്രതാപൻ ഇത്തരത്തിൽ ശ്രമിച്ചതിൻ്റെ തെളിവുകൾ എന്ന നിലയിൽ മൊഴി നൽകിയെങ്കിലും മൊഴികൾ രേഖപ്പെടുത്തിയ കെപിസിസി നേതൃത്വം പ്രതാപനെതിരെ യാതൊരു അച്ചടക്ക നടപടിയുമെടുത്തില്ല എന്നും ഫിറോസ് ആരോപിച്ചു.

മണലൂരിൽ പ്രതാപൻ സ്ഥാനാർഥിത്വം നേടിയെടുത്തത് കെ.സി. വേണുഗോപാലിനെ ഭീഷണിപ്പെടുത്തിയാണെന്നും ഫിറോസ് പറഞ്ഞു.  സിപിഐഎം ഓഫീസിലായിരുന്നു പി.കെ. ഫിറോസിൻ്റെ വാർത്താസമ്മേളനം. താൻ 40 വർഷത്തിലേറെയായി കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുന്ന വ്യക്തിയാണെന്നും ടി.എൻ. പ്രതാപനെതിരെ മാത്രമാണ് തനിക്ക് വിയോജിപ്പുള്ളതെന്നും ഫിറോസ് പറഞ്ഞു. പ്രതാപൻ പരാജയപ്പെടേണ്ടത് കോൺഗ്രസിൻ്റെ കൂടി ആവശ്യമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം വാർത്താസമ്മേളനം നടത്തിയത്.

Content Highlight: congress leader makes serious allegations against tn prathapan alleging deal with b gopalakrishnan

Next TV

Related Stories
കണ്ണൂരിലെ നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

Jul 23, 2026 07:45 PM

കണ്ണൂരിലെ നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തലശ്ശേരി കോടതി ഉത്തരവിനെ തുടർന്ന് ഡോ. എം.കെ. റാമിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ...

Read More >>
ശ്രീനിവാസന്‍ വധക്കേസ്: ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി സൗദിയില്‍ നിന്ന് അറസ്റ്റില്‍

Jul 23, 2026 07:33 PM

ശ്രീനിവാസന്‍ വധക്കേസ്: ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി സൗദിയില്‍ നിന്ന് അറസ്റ്റില്‍

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിലെ പ്രതി മുഹമ്മദ് അലിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ സൗദിയിലെ ജിദ്ദയില്‍ നിന്ന് പിടികൂടി. 2022ലെ കൊലപാതകത്തിലെ...

Read More >>
മെഴുകുതിരി ഒക്കെ നോക്കി വച്ചോ ...! സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണ സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

Jul 23, 2026 07:16 PM

മെഴുകുതിരി ഒക്കെ നോക്കി വച്ചോ ...! സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണ സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

മഴക്കുറവും ഉയർന്ന താപനിലയും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം 300 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യത. പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി കിട്ടാത്ത പക്ഷം...

Read More >>
adimage
'വെട്ടിയത് മഴു മറന്നിരുന്നു, വെട്ടേറ്റ മരം അത് മറന്നിരുന്നില്ല'; എഡിജിപി എംആർ അജിത് കുമാറിന്റെ സസ്പെൻഷനിൽ പ്രശംസിച്ച് എഡി തോമസ്

Jul 23, 2026 07:12 PM

'വെട്ടിയത് മഴു മറന്നിരുന്നു, വെട്ടേറ്റ മരം അത് മറന്നിരുന്നില്ല'; എഡിജിപി എംആർ അജിത് കുമാറിന്റെ സസ്പെൻഷനിൽ പ്രശംസിച്ച് എഡി തോമസ്

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിൽ എഡിജിപി എംആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത നടപടിയെ പ്രശംസിച്ച് എഡി തോമസ് എംഎൽഎ. യുഡിഎഫ് സർക്കാർ...

Read More >>
ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ്; എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ

Jul 23, 2026 06:13 PM

ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ്; എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ

ആലപ്പുഴ രക്ഷാപ്രവർത്തന കേസിലെ പ്രതികളെ രക്ഷിക്കാൻ ഇടപെട്ടെന്ന എസ്ഐടി റിപ്പോർട്ടിനെ തുടർന്ന് എഡിജിപി എംആർ അജിത് കുമാറിനെ സർക്കാർ സസ്പെൻഡ്...

Read More >>
 ഇത് ആരുടെ പണി?  കോഴിക്കോട് കൊയിലാണ്ടിയിൽ ഹരിത കർമസേനയുടെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ പെരുമ്പാമ്പ്

Jul 23, 2026 05:55 PM

ഇത് ആരുടെ പണി? കോഴിക്കോട് കൊയിലാണ്ടിയിൽ ഹരിത കർമസേനയുടെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ പെരുമ്പാമ്പ്

കൊയിലാണ്ടി മുത്താമ്പി എംസിഎഫിൽ പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ ചാക്കിൽ കെട്ടിയ പെരുമ്പാമ്പിനെ കണ്ടെത്തി. തലനാരിഴയ്ക്ക് കടിയേൽക്കാതെ...

Read More >>
Top Stories

adimage adimage
Entertainment News