---
title: "അടവ് പിഴയ്ക്കും, തിരിച്ചടി കിട്ടും....: 'കാഫിര്‍ സ്‌ക്രീൻഷോട്ട് തിരിച്ചടിയായിട്ടും സിപിഎം പഠിച്ചില്ല, ഫാത്തിമ തഹിലിയ വിജയിക്കുമ്പോൾ പഠിക്കും' -  പി.കെ കുഞ്ഞാലിക്കുട്ടി"
english_title: "CPM did not learn despite Kafir screenshot setback, will learn when Fatima Tahilia wins - PKKunhalikutty"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351791/cpm-did-not-learn-despite-kafir-screenshot-setback-will-learn-when-fatima-tahilia-wins-pkkunhalikutty"
published_at: "2026-04-06T10:27:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d33d62a0a49_pk.jpg"
keywords: []
---

# അടവ് പിഴയ്ക്കും, തിരിച്ചടി കിട്ടും....: 'കാഫിര്‍ സ്‌ക്രീൻഷോട്ട് തിരിച്ചടിയായിട്ടും സിപിഎം പഠിച്ചില്ല, ഫാത്തിമ തഹിലിയ വിജയിക്കുമ്പോൾ പഠിക്കും' -  പി.കെ കുഞ്ഞാലിക്കുട്ടി

> **Lead Summary:** മലപ്പുറം: എത്രകൊണ്ടാലും പഠിക്കാഞ്ഞാല്‍ എന്ത് ചെയ്യും . ഷാഫി പറമ്പിലിനെതിരെ ഉണ്ടാക്കിയ സ്ക്രീൻഷോട്ട് വിവാദം തിരിച്ചടി ഉണ്ടായിട്ടും പഠിക്കാത്ത സിപിഎം പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദത്തിൽ ഫാത്തിമ തഹിലിയ വലിയ വിജയം നേടുമ്പോൾ പഠിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.

## Article Content

മലപ്പുറം: എത്രകൊണ്ടാലും പഠിക്കാഞ്ഞാല്‍ എന്ത് ചെയ്യും . ഷാഫി പറമ്പിലിനെതിരെ ഉണ്ടാക്കിയ സ്ക്രീൻഷോട്ട് വിവാദം തിരിച്ചടി ഉണ്ടായിട്ടും പഠിക്കാത്ത സിപിഎം പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദത്തിൽ ഫാത്തിമ തഹിലിയ വലിയ വിജയം നേടുമ്പോൾ പഠിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.

'എത്രകൊണ്ടാലും പഠിക്കാഞ്ഞാല്‍ എന്ത് ചെയ്യും.കേരളത്തിലെ ജനങ്ങൾ അത് തള്ളിക്കളഞ്ഞു. ഇത്തരം അടവുകള്‍ക്ക് കിട്ടുന്ന തിരിച്ചടി എന്താണെന്ന് ഫലം വരുമ്പോൾ മനസിലാകുമെന്നും' കുഞ്ഞാലിക്കുട്ടി  പറഞ്ഞു.

എല്‍ഡിഎഫ് സർക്കാർ ശരിയായി ടാക്സ് ശേഖരിക്കാത്തതാണ് ഖജനാവ് കാലിയാകാൻ കാരണം. യുഡിഎഫ് അതിനെയെല്ലാം മറികടക്കും. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന അതേ ട്രെൻഡ് ആണ് ഈ തെരഞ്ഞെടുപ്പിലും കാണുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, പേരാമ്പ്ര അനൗൺസ്മെന്‍റിലും കാഫിർ സ്ക്രീന്‍ഷോട്ടിലും നിയമനടപടിയെന്ന് പി.എം.എ സലാം പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തുംവരെ ലീഗ് നിയമനടപടിയുമായി മുന്നോട്ടു പോകും. പരാജയ ഭീതി മൂലമാണ് സിപിഎം വിഭാഗീയ പ്രചരണവും അസത്യ പ്രചാരണവും നടത്തുന്നതെന്നും പി.എം.എ സലാം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351791/cpm-did-not-learn-despite-kafir-screenshot-setback-will-learn-when-fatima-tahilia-wins-pkkunhalikutty)