---
title: "രോഹിത് ഔട്ട്, കോലി ഇൻ! ചെന്നൈയുടെ അന്തകനായി വിരാട്; ഐപിഎല്ലിൽ പുതിയ ബാറ്റിംഗ് റെക്കോർഡ്."
english_title: "Rohit out, Kohli in! Virat becomes Chennai's hero; sets new batting record in IPL."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351785/rohit-out-kohli-in-virat-becomes-chennais-hero-sets-new-batting-record-in-ipl"
published_at: "2026-04-06T09:59:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d336e9f1df9_wet.jpg"
keywords: []
---

# രോഹിത് ഔട്ട്, കോലി ഇൻ! ചെന്നൈയുടെ അന്തകനായി വിരാട്; ഐപിഎല്ലിൽ പുതിയ ബാറ്റിംഗ് റെക്കോർഡ്.

> **Lead Summary:** ** **ബെംഗളൂരു: **[**ഐപിഎല്ലിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ചും ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ തകർത്തുവിട്ടും വിരാട് കോലിയും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും മിന്നും ഫോമിൽ. ചെന്നൈക്കെതിരെ നടന്ന മത്സരത്തിൽ 28 റൺസ് നേടിയതോടെ ഐപിഎല്ലിൽ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡ് കോലി സ്വന്തം പേരിലാക്കി.

## Article Content

** **ബെംഗളൂരു: **[**ഐപിഎല്ലിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ചും ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ തകർത്തുവിട്ടും വിരാട് കോലിയും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും മിന്നും ഫോമിൽ. ചെന്നൈക്കെതിരെ നടന്ന മത്സരത്തിൽ 28 റൺസ് നേടിയതോടെ ഐപിഎല്ലിൽ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡ് കോലി സ്വന്തം പേരിലാക്കി.

ചെന്നൈക്കെതിരെ 36 മത്സരങ്ങളിൽ നിന്നായി 1174 റൺസ്.  കൊൽക്കത്തക്കെതിരെ 1161 റൺസ് നേടിയ മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ്മയുടെ റെക്കോർഡാണ് കോലി തകർത്തത്. ചെന്നൈക്കെതിരെ 16 റൺസ് പിന്നിട്ടപ്പോഴാണ് കോലി ഈ ചരിത്ര നേട്ടത്തിൽ എത്തിയത്. ഇതോടെ ഐപിഎല്ലിലെ തന്റെ അപ്രമാദിത്യം താരം ഒരിക്കൽ കൂടി ഉറപ്പിച്ചു.

ആർസിബിക്ക് തകർപ്പൻ ജയം സൂപ്പർ സൺഡേ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ 43 റൺസിനാണ് ആർസിബി പരാജയപ്പെടുത്തിയത്. ഇതോടെ പോയിന്റ് പട്ടികയിൽ ആർസിബി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.

ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 250 റൺസ്. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് 19.4 ഓവറിൽ 207 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 50 റൺസ് നേടിയ സർഫറാസ് ഖാൻ മാത്രമാണ് ചെന്നൈ നിരയിൽ തിളങ്ങിയത്. സഞ്ജു സാംസൺ ഉൾപ്പെടെയുള്ള മുൻനിര ബാറ്റ്‌സ്മാന്മാർ ഒരിക്കൽ കൂടി പരാജയപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351785/rohit-out-kohli-in-virat-becomes-chennais-hero-sets-new-batting-record-in-ipl)