---
title: "വേങ്ങരയിൽ പോര് മുറുകുന്നു; കെ.എം ഷാജിയുടെ ഫ്ലക്സിന് തീയിട്ടു, പിന്നിൽ 'കലാപശ്രമം' "
english_title: "The fight intensifies in Vengara; KM Shaji's flux set on fire, 'terror attempt' behind it"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351783/the-fight-intensifies-in-vengara-km-shajis-flux-set-on-fire-terror-attempt-behind-it"
published_at: "2026-04-06T09:52:00+05:30"
category: "Malappuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d335230c8ad_ewrtyu.jpg"
keywords: []
---

# വേങ്ങരയിൽ പോര് മുറുകുന്നു; കെ.എം ഷാജിയുടെ ഫ്ലക്സിന് തീയിട്ടു, പിന്നിൽ 'കലാപശ്രമം' 

> **Lead Summary:** മലപ്പുറം : **[**മലപ്പുറം വേങ്ങര മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ സംഘർഷഭരിതമായ നീക്കങ്ങൾ. യുഡിഎഫ് സ്ഥാനാർത്ഥി കെ.എം ഷാജിയുടെ തെരഞ്ഞെടുപ്പ് ഫ്ലക്സ് ബോർഡിന് സാമൂഹ്യവിരുദ്ധർ തീയിട്ടു. സംഭവത്തിൽ കോട്ടക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഒതുക്കുങ്ങൽ പഞ്ചായത്തിലെ ആട്ടീരിപ്പടി. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്.

## Article Content

മലപ്പുറം : **[**മലപ്പുറം വേങ്ങര മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ സംഘർഷഭരിതമായ നീക്കങ്ങൾ. യുഡിഎഫ് സ്ഥാനാർത്ഥി കെ.എം ഷാജിയുടെ തെരഞ്ഞെടുപ്പ് ഫ്ലക്സ് ബോർഡിന് സാമൂഹ്യവിരുദ്ധർ തീയിട്ടു. സംഭവത്തിൽ കോട്ടക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഒതുക്കുങ്ങൽ പഞ്ചായത്തിലെ ആട്ടീരിപ്പടി. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്.

മനഃപൂർവ്വം നാശനഷ്ടങ്ങൾ വരുത്തുക, പ്രകോപനം സൃഷ്ടിച്ച് കലാപത്തിന് ശ്രമിക്കുക, ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമിക്കുക തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചേർത്താണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കുഞ്ഞാലിക്കുട്ടിക്ക് പകരം ഷാജി 2011-ൽ മണ്ഡലം രൂപീകരിച്ചത് മുതൽ മുസ്ലീം ലീഗ് കരുത്തൻ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തട്ടകമായിരുന്ന വേങ്ങരയിൽ ഇത്തവണ വലിയ മാറ്റമാണ് ലീഗ് വരുത്തിയിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്ക് പകരം കെ.എം. ഷാജിയെ കളത്തിലിറക്കി മണ്ഡലം നിലനിർത്താനാണ് യുഡിഎഫ് നീക്കം. ഷാജിയുടെ പ്രസംഗശൈലിയും യുവാക്കൾക്കിടയിലുള്ള സ്വാധീനവും വോട്ടാകുമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടൽ.

കഴിഞ്ഞ തവണ സ്വതന്ത്രനായി മത്സരിച്ച് കരുത്തുകാട്ടിയ സബാഹ് കുണ്ടുപുഴക്കലിനെയാണ് ഇത്തവണ ഇടതുമുന്നണി ഔദ്യോഗികമായി രംഗത്തിറക്കിയിരിക്കുന്നത്. വി.എൻ. ജയകൃഷ്ണനാണ് എൻഡിഎ സ്ഥാനാർത്ഥി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351783/the-fight-intensifies-in-vengara-km-shajis-flux-set-on-fire-terror-attempt-behind-it)