---
title: "ഭാര്യയെ കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്താൻ ശ്രമം; 35 കേസുകളിലെ പ്രതി പിടിയിൽ"
english_title: "Attempt to kill wife by tying rope around her neck; Suspect in 35 cases arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351722/attempt-to-kill-wife-by-tying-rope-around-her-neck-suspect-in-35-cases-arrested"
published_at: "2026-04-05T16:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d246f515e69_Suspect_in_35_cases_arrested.jpg"
keywords: []
---

# ഭാര്യയെ കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്താൻ ശ്രമം; 35 കേസുകളിലെ പ്രതി പിടിയിൽ

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ ഭാര്യയെ മർദിക്കുകയും കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ കൊടുംക്രിമിനൽ പിടിയിൽ. വലിയതുറ എഫ്.സി.ഐ ഗോഡൗണിന് സമീപം സോന ഭവനിൽ ജോൺസൺ ഗോമസിന്റെ മകൻ റിച്ചാഡ്‌സൺ ഗോമസിനെയാണ് വലിയതുറ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി മുപ്പത്തിയഞ്ചോളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ ഭാര്യയെ മർദിക്കുകയും കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ കൊടുംക്രിമിനൽ പിടിയിൽ. വലിയതുറ എഫ്.സി.ഐ ഗോഡൗണിന് സമീപം സോന ഭവനിൽ ജോൺസൺ ഗോമസിന്റെ മകൻ റിച്ചാഡ്‌സൺ ഗോമസിനെയാണ് വലിയതുറ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി മുപ്പത്തിയഞ്ചോളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

വലിയതുറ എസ്.എച്ച്.ഒ അശോക് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജിബി വി.എൻ, ഓമനക്കുട്ടൻ നായർ, സി.പി.ഒമാരായ കിഷോർ കോമളൻ, റെജിൻ, കിരൺ ജെ. തമ്പി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351722/attempt-to-kill-wife-by-tying-rope-around-her-neck-suspect-in-35-cases-arrested)