---
title: "ആന്ധ്രയിൽ ദുരഭിമാനക്കൊല: പ്രണയിച്ചവനെ വിവാഹം കഴിച്ച മകളെ ശ്വാസംമുട്ടിച്ച് കൊന്ന് അച്ഛൻ; ഒത്താശ ചെയ്ത് കൈക്കൂലി വാങ്ങിയ സിഐക്ക് സസ്പെൻഷൻ"
english_title: "Honor killing in Andhra Pradesh: Father strangles daughter to death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351715/honor-killing-in-andhra-pradesh-father-strangles-daughter-to-death"
published_at: "2026-04-05T16:18:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d23e989c127_crime.jpg"
keywords: []
---

# ആന്ധ്രയിൽ ദുരഭിമാനക്കൊല: പ്രണയിച്ചവനെ വിവാഹം കഴിച്ച മകളെ ശ്വാസംമുട്ടിച്ച് കൊന്ന് അച്ഛൻ; ഒത്താശ ചെയ്ത് കൈക്കൂലി വാങ്ങിയ സിഐക്ക് സസ്പെൻഷൻ

> **Lead Summary:** **വിശാഖപട്ടണം: **വീട്ടുകാരുടെ എതിർപ്പ് മറികടന്ന് പ്രണയിച്ചവനെ വിവാഹം കഴിച്ച 22-കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ മാച്ചർല സ്വദേശിനി ചൗഡേശ്വരിയാണ് ദുരഭിമാനക്കൊലയ്ക്ക് ഇരയായത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് ചന്ദ്രശ്രീനുവിനെയും ഒരു ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. 

## Article Content

**വിശാഖപട്ടണം: **വീട്ടുകാരുടെ എതിർപ്പ് മറികടന്ന് പ്രണയിച്ചവനെ വിവാഹം കഴിച്ച 22-കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ മാച്ചർല സ്വദേശിനി ചൗഡേശ്വരിയാണ് ദുരഭിമാനക്കൊലയ്ക്ക് ഇരയായത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് ചന്ദ്രശ്രീനുവിനെയും ഒരു ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. 

കഴിഞ്ഞ മാർച്ച് 4-നാണ് ചൗഡേശ്വരി നാഗരാജുവിനെ വിവാഹം കഴിച്ചത്. വീട്ടിലെത്തി മൂന്ന് ദിവസത്തിന് ശേഷം മാർച്ച് 18 ന് ചൗഡേശ്വരിയെ മരിച്ച നിലയിൽ കണ്ടെത്തി. ചൗഡേശ്വരി ജീവനൊടുക്കിയെന്നാണ് കുടുംബം ആദ്യം പറഞ്ഞത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

യുവതി ഉറങ്ങിക്കിടക്കുമ്പോൾ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.  അതേസമയം കൊലപാതകം മറച്ചുവെക്കാനും യുവതി ജീവനൊടുക്കിയതാണെന്ന് വരുത്തിതീർക്കാനും മാച്ചർല ടൗൺ സിഐ വെങ്കിട്ട രമണ കുടുംബത്തെ സഹായിച്ചതായി അന്വേഷണ സംഘം കണ്ടെത്തി.

യുവതിയുടെ വീട്ടുകാരിൽ നിന്നും ഉദ്യോഗസ്ഥൻ വൻതുക കൈക്കൂലി വാങ്ങിയതായും സൂചനയുണ്ട്. യുവതിയുടെ അച്ഛന്‍റെ ബാങ്ക് അക്കൌണ്ടിൽ നിന്നും വലിയ തുക പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സിഐയെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിനും തെളിവ് നശിപ്പിച്ചതിനും സിഐക്കെതിരെ നടപടിയുണ്ടാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351715/honor-killing-in-andhra-pradesh-father-strangles-daughter-to-death)