---
title: "കടം വാങ്ങിയ 400 രൂപ തിരികെ നൽകിയില്ല; യുവാവിനെ കൊന്ന് വീഡിയോ പോസ്റ്റ് ചെയ്ത മൂന്ന് കൗമാരക്കാർ പിടിയിൽ"
english_title: "Three teenagers arrested for killing young man and posting video of him not returning Rs 400 borrowed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351712/three-teenagers-arrested-for-killing-young-man-and-posting-video-of-him-not-returning-rs-400-borrowed"
published_at: "2026-04-05T15:50:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d237d62a3e5_Three_teenagers_arrested_for_killing_young_man_and_posting.jpg"
keywords: []
---

# കടം വാങ്ങിയ 400 രൂപ തിരികെ നൽകിയില്ല; യുവാവിനെ കൊന്ന് വീഡിയോ പോസ്റ്റ് ചെയ്ത മൂന്ന് കൗമാരക്കാർ പിടിയിൽ

> **Lead Summary:** ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ദയാൽപൂരിൽ വെറും 400 രൂപയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് 26 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതികൾ, ഇത് ക്രൂരമായ രീതിയിൽ സോഷ്യൽ മീഡിയയിൽ 'റീൽ' ആയി പോസ്റ്റ് ചെയ്യുകയും ചെയ്തു. കൃത്യം നടത്തിയ ശേഷം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനാണ് പ്രതികൾ ശ്രമിച്ചതെന്ന് പോലീസ് വെളിപ്പെടുത്തി. നടുക്കുന്ന ഈ സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

## Article Content

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ദയാൽപൂരിൽ വെറും 400 രൂപയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് 26 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതികൾ, ഇത് ക്രൂരമായ രീതിയിൽ സോഷ്യൽ മീഡിയയിൽ 'റീൽ' ആയി പോസ്റ്റ് ചെയ്യുകയും ചെയ്തു. കൃത്യം നടത്തിയ ശേഷം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനാണ് പ്രതികൾ ശ്രമിച്ചതെന്ന് പോലീസ് വെളിപ്പെടുത്തി. നടുക്കുന്ന ഈ സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

ന്യൂ മുസ്തഫാബാദിലെ താമസക്കാരനായ എം.ഡി. കൈഫാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കളും രണ്ടു സഹോദരൻമാരും അടങ്ങുന്നതാണ് കൈഫിന്റെ കുടുംബം. 25ഫ്യൂട്ട റോഡിലെ ഒരു കടക്ക് സമീപത്തുവെച്ചായിരുന്നു കൊലപാതകം. പ്രായപൂർത്തിയാകാത്തവർ 25കാരനെ നിരവധി തവണ കുത്തിവീഴ്ത്തുകയായിരുന്നു. ശേഷം കുത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. അടുത്തിടെ പുറത്തിറങ്ങിയ ഒരു സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വിഡിയോക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നതെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ആശിഷ് മിശ്ര പറഞ്ഞു. ​

വീഡിയോയുടെ ആധികാരികത പൊലീസ് പരിശോധിച്ചിട്ടില്ല. സംഭവത്തിൽകേസ് രജിസ്റ്റർ ചെയ്ത് 16 വയസ്സ് പ്രായമുള്ള മൂന്നുപേരെയും അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിൽ പങ്കാളികളാണെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു.

കൊല്ലപ്പെട്ട യുവാവ് തങ്ങളിൽ നിന്ന് 400 രൂപ കടം വാങ്ങിയെന്നും പണം തിരികെ നൽകാത്തതിന്റെ​ പേരിലുണ്ടായ ​തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പ്രതികൾ പൊലീസിന് മൊഴി നൽകി. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൂന്ന് കത്തികൾ കണ്ടെടുത്തുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351712/three-teenagers-arrested-for-killing-young-man-and-posting-video-of-him-not-returning-rs-400-borrowed)