---
title: "സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്"
english_title: "Rain for four more days in the state; Yellow alert in four districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351704/rain-for-four-more-days-in-the-state-yellow-alert-in-four-districts"
published_at: "2026-04-05T15:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d22fa8388a2_Rain_for_four_more_days_in_the_state;_Yellow_alert_in_four_districts.jpg"
keywords: []
---

# സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നിലവിൽ മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിരിക്കുന്നത്. ഈ മാസം ഒമ്പതാം തീയതി വരെ സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നിലവിൽ മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിരിക്കുന്നത്. ഈ മാസം ഒമ്പതാം തീയതി വരെ സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത.

മഴ ലഭിക്കുന്നുണ്ടെങ്കിലും പലയിടങ്ങളിലും കഠിനമായ ചൂടിന് കുറവില്ല. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ അൾട്രാവയലറ്റ് (UV) ഇൻഡെക്സ് അപകടകരമായ രീതിയിൽ ഉയർന്ന തോതിലാണ്. ഈ സാഹചര്യത്തിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കായി പ്രത്യേക ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കഠിനമായ ചൂടും ഉയർന്ന യുവി ഇൻഡെക്സും കണക്കിലെടുത്ത് സൂര്യാഘാതം ഏൽക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് പൊതുവെ ഉയർന്ന വേനൽ ചൂട്‌ അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെടുന്ന പൊതുപ്രവർത്തകരും പൊതുജനങ്ങളും ഉദ്യോഗസ്ഥരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. കൂടുതൽ സമയം ശരീരത്തിൽ നേരിട്ട് ചൂടേൽക്കുന്നത് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം. ആയതിനാൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351704/rain-for-four-more-days-in-the-state-yellow-alert-in-four-districts)