---
title: "ഭാര്യയെ പിരിച്ചുവിട്ടു; സലൂൺ ഉടമയെ ഭർത്താവും സംഘവും തല്ലിച്ചതച്ചു"
english_title: "Wife fired; salon owner beaten up by husband and gang"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351696/wife-fired-salon-owner-beaten-up-by-husband-and-gang"
published_at: "2026-04-05T14:52:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d22a1b6df02_aet.jpg"
keywords: []
---

# ഭാര്യയെ പിരിച്ചുവിട്ടു; സലൂൺ ഉടമയെ ഭർത്താവും സംഘവും തല്ലിച്ചതച്ചു

> **Lead Summary:** **[** ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിൽ സലൂൺ ഉടമയെ ഭർത്താവും സംഘവും ചേർന്ന് ക്രൂരമായി മർദിച്ചു. വടക്കൻ ബെംഗളൂരുവിലെ അവലഹള്ളിയിലുള്ള 'സ്കിൻ ഷൈൻ യൂണിസെക്സ് സലൂണിൽ' മാർച്ച് 28-നായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ സലൂൺ ഉടമ മോഹൻ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

## Article Content

**[** ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിൽ സലൂൺ ഉടമയെ ഭർത്താവും സംഘവും ചേർന്ന് ക്രൂരമായി മർദിച്ചു. വടക്കൻ ബെംഗളൂരുവിലെ അവലഹള്ളിയിലുള്ള 'സ്കിൻ ഷൈൻ യൂണിസെക്സ് സലൂണിൽ' മാർച്ച് 28-നായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ സലൂൺ ഉടമ മോഹൻ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: സലൂണിലെ ജീവനക്കാരിയായിരുന്ന സുഷമയെ ഉടമ നേരത്തെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിനെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ മുൻപ് തർക്കങ്ങൾ നിലനിന്നിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ സുഷമയുടെ ഭർത്താവും നാലഞ്ചു പേരടങ്ങുന്ന സംഘവും സലൂണിലേക്ക് അതിക്രമിച്ചു കയറി. മോഹൻ കുമാറിനെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഘം ഇയാളെ ക്രൂരമായി മർദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച മോഹൻ കുമാറിന്റെ ഭാര്യ ശ്രീജയ്ക്കും മർദനമേറ്റതായി പരാതിയുണ്ട്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അവലഹള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351696/wife-fired-salon-owner-beaten-up-by-husband-and-gang)