---
title: "പഴങ്ങളിലെ സ്റ്റിക്കർ വെറും അലങ്കാരമല്ല, അപകടമാണ്;  പഴങ്ങൾ കഴിക്കുമ്പോൾ സൂക്ഷിക്കുക"
english_title: "Stickers on fruits are not just decoration, they are dangerous; be careful when eating fruits"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351679/stickers-on-fruits-are-not-just-decoration-they-are-dangerous-be-careful-when-eating-fruits"
published_at: "2026-04-05T13:23:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d215756dd7e_srfytgtu.jpg"
keywords: []
---

# പഴങ്ങളിലെ സ്റ്റിക്കർ വെറും അലങ്കാരമല്ല, അപകടമാണ്;  പഴങ്ങൾ കഴിക്കുമ്പോൾ സൂക്ഷിക്കുക

> **Lead Summary:** **[** വിപണിയിൽ നിന്ന് വാങ്ങുന്ന പഴങ്ങളിലും പച്ചക്കറികളിലും പതിപ്പിച്ചിരിക്കുന്ന ആകർഷകമായ സ്റ്റിക്കറുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് കേന്ദ്ര ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇത്തരം സ്റ്റിക്കറുകൾ നീക്കം ചെയ്ത ശേഷം മാത്രം ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ അധികൃതർ നിർദ്ദേശിക്കുന്നു.

## Article Content

**[** വിപണിയിൽ നിന്ന് വാങ്ങുന്ന പഴങ്ങളിലും പച്ചക്കറികളിലും പതിപ്പിച്ചിരിക്കുന്ന ആകർഷകമായ സ്റ്റിക്കറുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് കേന്ദ്ര ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇത്തരം സ്റ്റിക്കറുകൾ നീക്കം ചെയ്ത ശേഷം മാത്രം ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ അധികൃതർ നിർദ്ദേശിക്കുന്നു.

സ്റ്റിക്കറുകൾ ഒട്ടിക്കാൻ ഉപയോഗിക്കുന്ന പശയിലും മഷിയിലുമുള്ള രാസവസ്തുക്കൾ ശരീരത്തിനുള്ളിലെത്തുന്നത് അപകടകരമാണ്. ഇത് തൊണ്ടയിലും വയറ്റിലും അസ്വസ്ഥതകളുണ്ടാക്കാം.

കുട്ടികളിലും പ്രായമായവരിലും ഓക്കാനം, ദഹനക്കേട്, ശ്വാസംമുട്ടൽ എന്നിവയ്ക്ക് ഈ രാസവസ്തുക്കൾ കാരണമായേക്കാം. ലേബലുകളിൽ ഉപയോഗിക്കുന്ന സിന്തറ്റിക് പശയും വിഷാംശമുള്ള മഷിയുമാണ് ഇതിന് പിന്നിൽ.

പഴങ്ങളും പച്ചക്കറികളും വാങ്ങിക്കഴിഞ്ഞാൽ ഉടൻ സ്റ്റിക്കറുകൾ നീക്കം ചെയ്യണം. സ്റ്റിക്കർ ഇരുന്ന ഭാഗത്തെ തൊലി കൂടി ചെത്തിക്കളയുന്നത് ഉചിതമായിരിക്കും.

**ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:**

വാങ്ങിയ ഉടൻ എല്ലാ സ്റ്റിക്കറുകളും മാറ്റി ശുദ്ധജലത്തിൽ നന്നായി കഴുകുക.

ഇളം ചൂടുവെള്ളത്തിൽ അല്പം ക്ലോറിൻ (50ppm) ചേർത്ത് കുറച്ചുനേരം മുക്കിവയ്ക്കുന്നത് ഉത്തമമാണ്.

പഴങ്ങൾ കഴുകിയ ശേഷം ആ ഭാഗവും സിങ്കും സാനിറ്റൈസ് ചെയ്യുന്നത് അണുബാധ തടയാൻ സഹായിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351679/stickers-on-fruits-are-not-just-decoration-they-are-dangerous-be-careful-when-eating-fruits)