---
title: "ഇഡ്‌ലിക്ക് ഒരു മേക്കോവർ! വീട്ടിൽ തന്നെ പരീക്ഷിക്കാം..."
english_title: "A makeover for idli! Let's try it at home..."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351678/a-makeover-for-idli-lets-try-it-at-home"
published_at: "2026-04-05T13:15:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d2133282289_zaet.jpg"
keywords: []
---

# ഇഡ്‌ലിക്ക് ഒരു മേക്കോവർ! വീട്ടിൽ തന്നെ പരീക്ഷിക്കാം...

> **Lead Summary:** **[** ഇഡ്‌ലിയുടെ തനതായ രുചിയിൽ ഒരു 'സപ്രൈസ്' ഒളിപ്പിച്ചു വെച്ചാലോ? സാധാരണ ഇഡ്‌ലിയിൽ നിന്ന് മാറി, ഉള്ളിൽ രുചികരമായ മസാലക്കൂട്ടുകൾ നിറച്ചുണ്ടാക്കുന്ന ഇഡ്‌ലി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടും **
**

## Article Content

**[** ഇഡ്‌ലിയുടെ തനതായ രുചിയിൽ ഒരു 'സപ്രൈസ്' ഒളിപ്പിച്ചു വെച്ചാലോ? സാധാരണ ഇഡ്‌ലിയിൽ നിന്ന് മാറി, ഉള്ളിൽ രുചികരമായ മസാലക്കൂട്ടുകൾ നിറച്ചുണ്ടാക്കുന്ന ഇഡ്‌ലി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടും **
**

**ആവിശ്യമായ സാധനങ്ങൾ**

*ഇഡലി മാവ് – 2 കപ്പ്*

*ഉരുളക്കിഴങ്ങ് – 2 (ഉപ്പിട്ട് വേവിച്ചത്)*

*സവാള – 1 (ചെറുതായി അരിഞ്ഞത്)*

*പച്ചമുളക് – 2*

*ഇഞ്ചി – 1 ടീസ്പൂൺ (ചെറുതായി അരിഞ്ഞത്)*

*മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ*

*കുരുമുളകുപൊടി – ½ ടീസ്പൂൺ*

*ചീസ് ക്യൂബ്സ്/മൊസറല്ല – ആവശ്യത്തിന്*

*കറിവേപ്പില – കുറച്ച്*

*ഉപ്പ് – ആവശ്യത്തിന്*

*എണ്ണ – 2 ടേബിൾ സ്പൂൺ*

**തയാറാക്കുന്ന വിധം**

മസാല തയ്യാറാക്കാം

പാനിൽ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ വഴറ്റുക. ശേഷം വേവിച്ച ഉരുളക്കിഴങ്ങ് ഉടച്ച് ചേർക്കാം. മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യുക.

ഇഡലി പ്ലേറ്റിൽ ആദ്യം അല്പം മാവ് ഒഴിക്കുക. അതിനുമുകളിൽ ഒരു സ്പൂൺ മസാലയും ചെറിയൊരു ചീസ് ക്യൂബും വയ്ക്കുക. ഇതിന് മുകളിൽ വീണ്ടും മാവ് ഒഴിച്ച് ഇഡ്ഡലി ആവിയിൽ വേവിച്ചെടുക്കാം. സ്റ്റീം ചെയ്ത ഇഡ്ഡലി ചെറിയ കഷ്ണങ്ങളാക്കി പാനിൽ അല്പം ബട്ടർ/എണ്ണയിൽ ടോസ് ചെയ്താൽ പുറത്ത് ക്രിസ്പിയും ഉള്ളിൽ ചീസി ടെക്സ്ചറും കിട്ടും. തേങ്ങാ ചമ്മന്തിയോടോ സാമ്പാറിനോപ്പമോ കഴിക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351678/a-makeover-for-idli-lets-try-it-at-home)