---
title: "ഇറാനിൽ നിന്ന് എണ്ണയും എൽപിജിയും; ഇറക്കുമതി സ്ഥിരീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം"
english_title: "Oil and LPG imports from Iran confirmed by the Union Petroleum Ministry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351674/oil-and-lpg-imports-from-iran-confirmed-by-the-union-petroleum-ministry"
published_at: "2026-04-05T12:46:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d20ca2355d0_aerf.jpg"
keywords: []
---

# ഇറാനിൽ നിന്ന് എണ്ണയും എൽപിജിയും; ഇറക്കുമതി സ്ഥിരീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം

> **Lead Summary:** ന്യൂഡൽഹി :**[**ഇറാനിൽ നിന്ന് എണ്ണയും എൽപിജിയും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാനിൽ നിന്നുള്ള 44,000 ടൺ എൽപിജിയുമായി 'സീ ബേർഡ്' എന്ന ടാങ്കർ മംഗളുരുവിൽ എത്തിയതോടെയാണ് ഇക്കാര്യം വ്യക്തമായത്. നിലവിലെ യുദ്ധസാഹചര്യത്തിൽ എണ്ണവിതരണത്തിലെ തടസ്സങ്ങൾ ഒഴിവാക്കാൻ 40-ഓളം രാജ്യങ്ങളിൽ നിന്ന് അസംസ്കൃത എണ്ണ ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.

## Article Content

ന്യൂഡൽഹി :**[**ഇറാനിൽ നിന്ന് എണ്ണയും എൽപിജിയും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാനിൽ നിന്നുള്ള 44,000 ടൺ എൽപിജിയുമായി 'സീ ബേർഡ്' എന്ന ടാങ്കർ മംഗളുരുവിൽ എത്തിയതോടെയാണ് ഇക്കാര്യം വ്യക്തമായത്. നിലവിലെ യുദ്ധസാഹചര്യത്തിൽ എണ്ണവിതരണത്തിലെ തടസ്സങ്ങൾ ഒഴിവാക്കാൻ 40-ഓളം രാജ്യങ്ങളിൽ നിന്ന് അസംസ്കൃത എണ്ണ ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.

 2019-ൽ യുഎസ് ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന് ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറച്ചിരുന്നു. പിന്നീട് ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത് പരസ്യമാക്കിയിരുന്നില്ല. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലെ ഗതാഗത പ്രതിസന്ധി കണക്കിലെടുത്ത് യുഎസ് നൽകിയ താൽക്കാലിക അനുമതിയോടെയാണ് എണ്ണ ഇറക്കുമതി തുടരുന്നത്.

ഗുജറാത്തിലെ വാഡിനാർ ടെർമിനലിലേക്ക് വരികയായിരുന്ന 'പിങ് ഷോൺ' എന്ന ടാങ്കർ പണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം കാരണം ചൈനയിലേക്ക് വഴിതിരിച്ചുവിട്ടു എന്ന റിപ്പോർട്ടുകൾ കേന്ദ്രം തള്ളി. കച്ചവട ആവശ്യങ്ങൾക്കനുസരിച്ച് കപ്പലുകൾ ലക്ഷ്യസ്ഥാനം മാറ്റുന്നത് സാധാരണമാണെന്ന് മന്ത്രാലയം വിശദീകരിച്ചു.

നേരത്തെ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 11-12 ശതമാനം ഇറാനിൽ നിന്നായിരുന്നു. എണ്ണ വിതരണത്തിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ ഇത്തരം നടപടികൾ അനിവാര്യമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351674/oil-and-lpg-imports-from-iran-confirmed-by-the-union-petroleum-ministry)