---
title: "'കോൺഗ്രസ് ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കില്ല, സർവേകൾ ശരി ആയിരുന്നെങ്കിൽ താൻ ഇപ്പോൾ വടകര എംപി ആകില്ലെന്ന് ഷാഫി പറമ്പിൽ"
english_title: "ShafiParambil says that if the surveys were correct, he would not be the MP for Vadakara now."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351651/shafiparambil-says-that-if-the-surveys-were-correct-he-would-not-be-the-mp-for-vadakara-now"
published_at: "2026-04-05T10:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d1f0ae06fb8_shafi.jpg"
keywords: []
---

# 'കോൺഗ്രസ് ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കില്ല, സർവേകൾ ശരി ആയിരുന്നെങ്കിൽ താൻ ഇപ്പോൾ വടകര എംപി ആകില്ലെന്ന് ഷാഫി പറമ്പിൽ

> **Lead Summary:** **പത്തനംതിട്ട: ** സർവേകൾ ശരി ആയിരുന്നെങ്കിൽ താൻ ഇപ്പോൾ വടകര എംപി ആകില്ലെന്ന് ഷാഫി പറമ്പിൽ. സർവേയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. അടൂർ യുഡിഎഫ് സ്ഥാനാർത്ഥി സി.വി. ശാന്തകുമാറിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കൊണ്ടുള്ള പന്തളത്തെ പരിപാടിയിലാണ് ഷാഫി പറമ്പിൽ സംസാരിച്ചത്. സർവേകളിൽ വിശ്വാസം ഇല്ലെന്നും ഷാഫി പറഞ്ഞു. യുഡിഎഫ് ട്രെൻഡാണ് ഇപ്പോൾ.

## Article Content

**പത്തനംതിട്ട: ** സർവേകൾ ശരി ആയിരുന്നെങ്കിൽ താൻ ഇപ്പോൾ വടകര എംപി ആകില്ലെന്ന് ഷാഫി പറമ്പിൽ. സർവേയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. അടൂർ യുഡിഎഫ് സ്ഥാനാർത്ഥി സി.വി. ശാന്തകുമാറിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കൊണ്ടുള്ള പന്തളത്തെ പരിപാടിയിലാണ് ഷാഫി പറമ്പിൽ സംസാരിച്ചത്. സർവേകളിൽ വിശ്വാസം ഇല്ലെന്നും ഷാഫി പറഞ്ഞു. യുഡിഎഫ് ട്രെൻഡാണ് ഇപ്പോൾ.

അതേസമയം പേരാമ്പ്ര, യുഡിഎഫ് സ്ഥാനാർത്ഥിക്ക് എതിരായ പരാതിയിലും ഷാഫി പറമ്പിൽ പ്രതികരിച്ചു. അനൗൺസ്മെൻറ് പുറത്തുവന്നശേഷമാണ് എല്ലാം വരുന്നത്. ഒരാളും മതം പറഞ്ഞ് വോട്ട് പിടിക്കില്ല. ബിജെപിയെ തോൽപ്പിക്കുന്ന നയമാണ് സിപിഎമ്മിനെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വയനാട് ഫണ്ട് വിവാദത്തെക്കുറിച്ചും ഷാഫി പറമ്പിൽ പരാമർശിച്ചു. എല്ലാം തുറന്നു പറഞ്ഞു, രക്തസാക്ഷി ഫണ്ട് പോലെയല്ല, കോൺഗ്രസ് ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കില്ലെന്നും സിപിഎം ഒരിക്കലും കണക്ക് തുറന്നു പറയില്ലെന്നും ഷാഫി പറമ്പിൽ തുറന്നടിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351651/shafiparambil-says-that-if-the-surveys-were-correct-he-would-not-be-the-mp-for-vadakara-now)