---
title: "ബ്രസീലിൽ വിമാനം റസ്റ്ററന്റിന് മുകളിലേക്ക് തകർന്നു വീണു; പൈലറ്റടക്കം നാല് മരണം"
english_title: "Plane crashes into restaurant in Brazil; four dead, including pilot"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351639/plane-crashes-into-restaurant-in-brazil-four-dead-including-pilot"
published_at: "2026-04-05T09:52:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d1e46df29fd_srt.jpg"
keywords: []
---

# ബ്രസീലിൽ വിമാനം റസ്റ്ററന്റിന് മുകളിലേക്ക് തകർന്നു വീണു; പൈലറ്റടക്കം നാല് മരണം

> **Lead Summary:** ബ്രസീലിയ: **[** തെക്കൻ ബ്രസീലിയൻ സംസ്ഥാനമായ റിയോ ഗ്രാൻഡെ ഡോ സുളിൽ വിമാനം തകർന്നു വീണ് നാല് പേർ മരിച്ചു. ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം സമീപത്തെ റസ്റ്ററന്റിന് മുകളിലേക്ക് വീഴുകയായിരുന്നു.

## Article Content

ബ്രസീലിയ: **[** തെക്കൻ ബ്രസീലിയൻ സംസ്ഥാനമായ റിയോ ഗ്രാൻഡെ ഡോ സുളിൽ വിമാനം തകർന്നു വീണ് നാല് പേർ മരിച്ചു. ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം സമീപത്തെ റസ്റ്ററന്റിന് മുകളിലേക്ക് വീഴുകയായിരുന്നു.

 കാപ്പാവോ ഡാ കനോവ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കവെ വിമാനം റൺവേയ്ക്ക് സമീപമുള്ള വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട വിമാനം ജനവാസ മേഖലയിലെ ഒരു ഹോട്ടലിന് മുകളിലേക്ക് പതിച്ചു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും മൂന്ന് യാത്രക്കാരുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.

 അപകടം നടന്ന സമയത്ത് റസ്റ്ററന്റ് അടഞ്ഞുകിടന്നിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. അവിടെയുണ്ടായിരുന്ന ജീവനക്കാർക്കോ പൊതുജനങ്ങൾക്കോ പരിക്കേറ്റിട്ടില്ല. വിമാനം പതിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് രണ്ട് പേർ ഓടി മാറുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിമാനം വീണതിന് പിന്നാലെ കെട്ടിടത്തിന് വൻതോതിൽ തീപിടിക്കുകയും ചെയ്തു. പ്രാദേശിക സമയം രാവിലെ 10:30-ഓടെയാണ് നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

[https://x.com/BohnGass/status/2040086849067032943?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2040086849067032943%7Ctwgr%5Ed49c32351fbb93850f4ac56ab8fe67eb39c679ac%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.asianetnews.com%2Finternational-news%2Fplane-crashes-into-restaurant-in-brazil-killing-four-shocking-video-articleshow-higw3u9](https://x.com/BohnGass/status/2040086849067032943?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2040086849067032943%7Ctwgr%5Ed49c32351fbb93850f4ac56ab8fe67eb39c679ac%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.asianetnews.com%2Finternational-news%2Fplane-crashes-into-restaurant-in-brazil-killing-four-shocking-video-articleshow-higw3u9)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351639/plane-crashes-into-restaurant-in-brazil-four-dead-including-pilot)