---
title: "ഇറാനെതിരെ കടുത്ത ഭീഷണിയുമായി ട്രംപ്: ഉന്നത സൈനിക നേതാക്കളെ വധിച്ചെന്ന് അവകാശവാദം"
english_title: "Trump makes a strong threat against Iran: Claims to have killed top military leaders"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351635/trump-makes-a-strong-threat-against-iran-claims-to-have-killed-top-military-leaders"
published_at: "2026-04-05T09:39:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d1e15195a53_drtfdesr.jpg"
keywords: []
---

# ഇറാനെതിരെ കടുത്ത ഭീഷണിയുമായി ട്രംപ്: ഉന്നത സൈനിക നേതാക്കളെ വധിച്ചെന്ന് അവകാശവാദം

> **Lead Summary:** വാഷിങ്ടൺ:**[** ഇറാൻ സമാധാന കരാറിന് തയ്യാറായില്ലെങ്കിൽ രാജ്യം കനത്ത നാശത്തെ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകി. ടെഹ്‌റാനിൽ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഉന്നത സൈനിക നേതാക്കളെ വധിച്ചതായി ട്രംപ് വെളിപ്പെടുത്തി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെട്ട വീഡിയോ പങ്കുവെച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

## Article Content

വാഷിങ്ടൺ:**[** ഇറാൻ സമാധാന കരാറിന് തയ്യാറായില്ലെങ്കിൽ രാജ്യം കനത്ത നാശത്തെ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകി. ടെഹ്‌റാനിൽ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഉന്നത സൈനിക നേതാക്കളെ വധിച്ചതായി ട്രംപ് വെളിപ്പെടുത്തി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെട്ട വീഡിയോ പങ്കുവെച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

 ടെഹ്‌റാനിൽ യുഎസ് നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ഇറാന്റെ സൈനിക നേതൃത്വത്തിന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായി ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഈ ആക്രമണം നടന്ന സമയത്തെക്കുറിച്ചോ കൊല്ലപ്പെട്ടവരെക്കുറിച്ചോ ഔദ്യോഗികമായ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 48 മണിക്കൂറിനുള്ളിൽ സമാധാന കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇറാൻ നരകതുല്യമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.

യുഎസ് ആക്രമണം തുടർന്നാൽ പശ്ചിമേഷ്യയെ ഒന്നടങ്കം ബാധിക്കുന്ന ആണവ വികിരണ ഭീഷണി ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇത് ജിസിസി രാജ്യങ്ങളെയും വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്ന് ഇറാൻ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351635/trump-makes-a-strong-threat-against-iran-claims-to-have-killed-top-military-leaders)