---
title: "പള്ളിക്ക് മുന്നിൽ നിർത്തിയിട്ട സ്കൂട്ടർ കാണാനില്ല, പിന്നാലെ പരാതി; ഒടുവിൽ പ്രതിയെ പിടികൂടി പൊലീസ്"
english_title: "Scooter parked in front of church goes missing, complaint follows; Police finally arrest suspect"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351628/scooter-parked-in-front-of-church-goes-missing-complaint-follows-police-finally-arrest-suspect"
published_at: "2026-04-05T09:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d1db91c8ea4_Police_finally_arrest_suspect.jpg"
keywords: []
---

# പള്ളിക്ക് മുന്നിൽ നിർത്തിയിട്ട സ്കൂട്ടർ കാണാനില്ല, പിന്നാലെ പരാതി; ഒടുവിൽ പ്രതിയെ പിടികൂടി പൊലീസ്

> **Lead Summary:** തിരുവനന്തപുരം: പള്ളിയുടെ കോംപൗണ്ടിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച പ്രതിയെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. കഠിനംകുളം പുതുക്കുറിച്ചി സ്വദേശി കുമാർ പി. പ്രതീഷ് ആണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.

## Article Content

തിരുവനന്തപുരം: പള്ളിയുടെ കോംപൗണ്ടിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച പ്രതിയെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. കഠിനംകുളം പുതുക്കുറിച്ചി സ്വദേശി കുമാർ പി. പ്രതീഷ് ആണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.

ചെറുവെട്ടുകാട് 'അസംബ്ലീസ് ഓഫ് ഗോഡ്' ചർച്ചിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന പുന്നക്കുളം സ്വദേശിയുടെ സ്കൂട്ടറാണ് ഇയാൾ മോഷ്ടിച്ച് കടന്നത്. ഉടമ പരിസരത്ത് അന്വേഷണം നടത്തിയെങ്കിലും സ്കൂട്ടർ കാണാതായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. വലിയതുറ എസ്എച്ച്ഒ അശോക് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.എസ്ഐ ഓമനക്കുട്ടൻ നായർ, എഎസ്ഐ ജയകുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351628/scooter-parked-in-front-of-church-goes-missing-complaint-follows-police-finally-arrest-suspect)