---
title: "തിരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിൽ കുടുങ്ങി; കർണാടക മദ്യവുമായി വയനാട് സ്വദേശി പിടിയിൽ "
english_title: "A middle-aged man was caught in Wayanad with Karnataka liquor smuggled into Kerala."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351597/a-middle-aged-man-was-caught-in-wayanad-with-karnataka-liquor-smuggled-into-kerala"
published_at: "2026-04-04T21:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d1382d7600a_arrest.jpg"
keywords: []
---

# തിരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിൽ കുടുങ്ങി; കർണാടക മദ്യവുമായി വയനാട് സ്വദേശി പിടിയിൽ 

> **Lead Summary:** **സുല്‍ത്താന്‍ബത്തേരി: **തിരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കർണാടകയിൽ നിന്നും കടത്തുകയായിരുന്ന വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിലായി.

## Article Content

**സുല്‍ത്താന്‍ബത്തേരി: **തിരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കർണാടകയിൽ നിന്നും കടത്തുകയായിരുന്ന വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിലായി.

ബത്തേരി കോട്ടക്കുന്ന് സ്വദേശി പുത്തൻപുരയിൽ വീട്ടിൽ പി.സി. ബിനോയ് (56) ആണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെയും ബത്തേരി പോലീസിന്റെയും സംയുക്ത പരിശോധനയിൽ കുടുങ്ങിയത്. ഇയാളിൽ നിന്നും ഏഴ് കുപ്പി കർണാടക മദ്യം പിടിച്ചെടുത്തു.

ദു:ഖ വെള്ളിയാഴ്ച വൈകീട്ടോടെ തകരപ്പാടി ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കെ.എസ്.ആര്‍.ടി.സി ബസിലായിരുന്നു ബിനോയ് മദ്യം കടത്തിയിരുന്നത്. ബാക്പാക്കില്‍ ഭദ്രമായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യക്കുപ്പികള്‍.

എസ്.ഐമാരായ ജയപ്രകാശ്, അനന്തു, എ.എസ്.ഐമാരായ അശോകന്‍, ഹംസ, സുമേഷ് എന്നിവരാണ് ബസ് പരിശോധിച്ച സംഘത്തിലുണ്ടായിരുന്നത്. രണ്ട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയെന്ന നിലക്ക് തെരഞ്ഞെടുപ്പ് കാലത്ത് വയനാട്ടിലാകമാനം കനത്ത പരിശോധനയാണ് നടക്കുന്നത്. തെരഞ്ഞെടുപ്പുകാലത്ത് വോട്ടര്‍മാരെ സ്വാധീനിക്കാനായി കള്ളപ്പണം കടത്തുന്നുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351597/a-middle-aged-man-was-caught-in-wayanad-with-karnataka-liquor-smuggled-into-kerala)