---
title: "ശരണ്യ എവിടെ? കര്‍ണാടകയിൽ ട്രക്കിങിന് പോയ നാദാപുരം സ്വദേശിനിയെ കാണാതായിട്ട് മൂന്നു ദിവസം; തെരച്ചിൽ തുടരുന്നു"
english_title: "A woman from Nadapuram who went trekking in Karnataka is missing, search continues for three days"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351591/a-woman-from-nadapuram-who-went-trekking-in-karnataka-is-missing-search-continues-for-three-days-new"
published_at: "2026-04-04T20:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d1221d359de_midsisim.jpg"
keywords: []
---

# ശരണ്യ എവിടെ? കര്‍ണാടകയിൽ ട്രക്കിങിന് പോയ നാദാപുരം സ്വദേശിനിയെ കാണാതായിട്ട് മൂന്നു ദിവസം; തെരച്ചിൽ തുടരുന്നു

> **Lead Summary:** **കോഴിക്കോട്: **കര്‍ണാടകയിലെ കുടഗിൽ ട്രക്കിങിന് പോയ മലയാളി യുവതിയെ കാണാനില്ല. കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെയാണ് കാണാതായത്.ഈ മാസം രണ്ടിനാണ് യുവതി കുടഗ് തടിയന്‍റെ മോൾ മലയിൽ എത്തിയത്.

## Article Content

**കോഴിക്കോട്: **കര്‍ണാടകയിലെ കുടഗിൽ ട്രക്കിങിന് പോയ മലയാളി യുവതിയെ കാണാനില്ല. കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെയാണ് കാണാതായത്.ഈ മാസം രണ്ടിനാണ് യുവതി കുടഗ് തടിയന്‍റെ മോൾ മലയിൽ എത്തിയത്.

ട്രക്കിന് മലകയറിയ ശരണ്യയ്ക്ക് വഴിതെറ്റുകയായിരുന്നു. ഉച്ചയ്ക്ക് വഴിതെറ്റി എന്ന് താമസ സ്ഥലത്ത് വിളിച്ചറിയിച്ചിരുന്നു. പിന്നീട് യുവിതിയെ കുറിച്ച് വിവരം ഒന്നും ലഭിച്ചില്ല. എറണാകുളത്ത് സോഫ്‌റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന ശരണ്യ ഒറ്റയ്ക്കാണ് ട്രക്കിങിനായി കുടഗിലെത്തിയത്.

യുവതിയെ കാണാനില്ലെന്ന പരാതിയെതുടര്‍ന്ന് മലയിൽ തെരച്ചിൽ തുടരുകയാണ്. കര്‍ണാടക വനംവകുപ്പും പൊലീസുമാണ് തെരച്ചിൽ നടത്തുന്നത്. മൂന്നു ദിവസമായി തെരച്ചിൽ തുടരുകയാണ്.

ഏപ്രിൽ 2-ന് രാവിലെ 8:15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ട്രെക്കിംഗ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാൽ മറ്റ് 10 പേർ അടങ്ങുന്ന സംഘത്തിനൊപ്പം പോകാൻ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല.

കനത്ത കാടും പ്രതികൂലമായ കാലാവസ്ഥയും തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. ശരണ്യയുടെ സഹോദരൻ കുടകിലെത്തിയിട്ടുണ്ട്. നാപ്പോക്ലു പോലീസ് സ്റ്റേഷനിൽ മിസിംഗ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്. യുവതിഅപകടത്തിൽപ്പെട്ടതാണോ വഴിമാറി സഞ്ചരിച്ചതാണോയെന്ന് അധികൃതർ പരിശോധിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351591/a-woman-from-nadapuram-who-went-trekking-in-karnataka-is-missing-search-continues-for-three-days-new)