പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ്: കേരളത്തിലുള്ള വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 9ന് ശമ്പളത്തോടുകൂടിയ അവധി

2026-04-04T18:21:00 | By VIPIN P V

കണ്ണൂർ: ( www.truevisionnews.com ) കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പുതുച്ചേരിയിലെ വോട്ടര്‍മാര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ഏപ്രില്‍ ഒമ്പതിന് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, മറ്റു ബിസിനസ് സംരംഭങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും കാഷ്വല്‍/ദിവസവേതനക്കാര്‍ക്കും അവധിക്ക് അര്‍ഹതയുണ്ട്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 135 ബി പ്രകാരമാണ് നടപടി.

അതേസമയം കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി ഏപ്രിൽ ഒൻപതിന് ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ചു. സംസ്ഥാന ലേബർ കമ്മീഷണറുടേതാണ് ഉത്തരവ്.

ഐടി, പ്ലാൻ്റേഷൻ, വ്യവസായം, നിർമാണ മേഖലകൾ ഉൾപ്പെടെയുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണ്. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 135 ബി പ്രകാരമാണ് വോട്ടെടുപ്പ് ദിവസം ജീവനക്കാർക്ക് അവധി അനുവദിച്ചിരിക്കുന്നത്. അവധിയുടെ പേരിൽ തൊഴിലാളികളുടെ വേതനത്തിൽ കുറവ് വരുത്താൻ പാടില്ലെന്ന് നിർദ്ദേശമുണ്ട്.

സ്വന്തം മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്ന ദിവസവേതനക്കാർ, കരാർ തൊഴിലാളികൾ, കാഷ്വൽ ജീവനക്കാർ എന്നിവർക്കും ഈ ആനുകൂല്യം ലഭിക്കും. അത്യാവശ്യ സർവീസുകളിൽ ജോലി ചെയ്യുന്നവർക്ക് വോട്ട് രേഖപ്പെടുത്താൻ തൊഴിലുടമകൾ പ്രത്യേക സൗകര്യം ഒരുക്കണം.

ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ലേബർ കമ്മീഷണർ മുന്നറിയിപ്പ് നൽകി. എല്ലാ വോട്ടർമാർക്കും തടസ്സമില്ലാതെ സമ്മതിദാന അവകാശം വിനിയോഗിക്കാൻ സാഹചര്യം ഒരുക്കുന്നതിൻ്റെ ഭാഗമായാണ് നടപടി.

Content Highlight: Puducherry Assembly Elections Paid holiday for voters in Kerala on April 9

Next TV

Related Stories
 ഇത് ആരുടെ പണി?  കോഴിക്കോട് കൊയിലാണ്ടിയിൽ ഹരിത കർമസേനയുടെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ പെരുമ്പാമ്പ്

Jul 23, 2026 05:55 PM

ഇത് ആരുടെ പണി? കോഴിക്കോട് കൊയിലാണ്ടിയിൽ ഹരിത കർമസേനയുടെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ പെരുമ്പാമ്പ്

കൊയിലാണ്ടി മുത്താമ്പി എംസിഎഫിൽ പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ ചാക്കിൽ കെട്ടിയ പെരുമ്പാമ്പിനെ കണ്ടെത്തി. തലനാരിഴയ്ക്ക് കടിയേൽക്കാതെ...

Read More >>
ദുരൂഹത ...! കൊല്ലത്ത് വീട്ടമ്മയുടെ മൃതദേഹം കായലിൽ; മണിക്കൂറുകൾക്കുള്ളിൽ കിടപ്പിലായിരുന്ന അമ്മയും മരിച്ചു

Jul 23, 2026 05:55 PM

ദുരൂഹത ...! കൊല്ലത്ത് വീട്ടമ്മയുടെ മൃതദേഹം കായലിൽ; മണിക്കൂറുകൾക്കുള്ളിൽ കിടപ്പിലായിരുന്ന അമ്മയും മരിച്ചു

കൊല്ലം വള്ളിക്കാവിൽ ടി.എസ്. കനാലിൽ സന്ധ്യയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾക്ക് ശേഷം രോഗബാധിതയായിരുന്ന അമ്മ ഭാസുരയും മരിച്ചു. ഇരുവരുടെയും...

Read More >>
വെമ്പായം ബാർ സംഘർഷം: പൊള്ളലേറ്റ അരുണിന്റെ സുഹൃത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 23, 2026 05:44 PM

വെമ്പായം ബാർ സംഘർഷം: പൊള്ളലേറ്റ അരുണിന്റെ സുഹൃത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വെമ്പായം ബാർ സംഘർഷം. പൊള്ളലേറ്റ് ചികിത്സയിലുള്ള അരുണിന്റെ സുഹൃത്ത് രതീഷ് വീട്ടിൽ തൂങ്ങിമരിച്ചു. നേരത്തെ 2 പേർ പൊള്ളലേറ്റ്...

Read More >>
adimage
'ശ്രീമതി ടീച്ചർ എന്റെ അമ്മയുടെ പെൻഷൻ വാങ്ങിയിട്ടില്ല, പേരിലെ സാമ്യം കൊണ്ട് ഉണ്ടായ വിവാദമാണിത്' - മുൻ എംഎൽഎ പി ആർ കൃഷ്ണന്റെ മകൻ

Jul 23, 2026 05:29 PM

'ശ്രീമതി ടീച്ചർ എന്റെ അമ്മയുടെ പെൻഷൻ വാങ്ങിയിട്ടില്ല, പേരിലെ സാമ്യം കൊണ്ട് ഉണ്ടായ വിവാദമാണിത്' - മുൻ എംഎൽഎ പി ആർ കൃഷ്ണന്റെ മകൻ

പി ആർ കൃഷ്ണന്റെ ഭാര്യയുടെ പെൻഷൻ പി കെ ശ്രീമതി ടീച്ചർ വാങ്ങിയെന്ന് ആരോപണം. പേരിലെ സാമ്യം കൊണ്ടുള്ള വിവാദമെന്ന് മകൻ അജിത് കുമാർ. മാനനഷ്ട കേസുമായി...

Read More >>
പേരാമ്പ്ര മേപ്പയ്യൂരിൽ വീടിന് തീപിടിച്ചു; അപകടം വീട്ടുകാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ , ഒഴിവായത് വൻ ദുരന്തം

Jul 23, 2026 05:24 PM

പേരാമ്പ്ര മേപ്പയ്യൂരിൽ വീടിന് തീപിടിച്ചു; അപകടം വീട്ടുകാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ , ഒഴിവായത് വൻ ദുരന്തം

കോഴിക്കോട് പേരാമ്പ്ര മേപ്പയ്യൂരിൽ തയ്യിൽ അഷ്‌റഫിന്റെ വീടിന് തീപിടിച്ചു. ഫ്രിഡ്ജിലെ ഷോർട്ട് സർക്യൂട്ടാണ് കാരണം. ഫയർഫോഴ്സ് എത്തി തീ അണച്ചു. വൻ...

Read More >>
ബൈക്കിലും രക്ഷയില്ലാ....! കോഴിക്കോട് താമരശ്ശേരിയിൽ തെരുവ്നായ ആക്രമണം; സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്

Jul 23, 2026 05:06 PM

ബൈക്കിലും രക്ഷയില്ലാ....! കോഴിക്കോട് താമരശ്ശേരിയിൽ തെരുവ്നായ ആക്രമണം; സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്

കോഴിക്കോട് താമരശ്ശേരി അണ്ടോണയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രികന് പരിക്ക്. രാധാകൃഷ്ണൻ എന്നയാൾക്കാണ് ഗുരുതരമായി പരിക്കേറ്റത്....

Read More >>
Top Stories

adimage adimage
Entertainment News