---
title: " എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജിന്റെ വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു"
english_title: "BJP leader collapses and dies during NDA candidate Shaun George's vehicle tour"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351575/bjp-leader-collapses-and-dies-during-nda-candidate-shaun-georges-vehicle-tour"
published_at: "2026-04-04T18:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d107ca5a0cf_pala_death.jpg"
keywords: []
---

#  എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജിന്റെ വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു. എസ്‌സി മോര്‍ച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഒറ്റപ്ലാക്കല്‍ രാജന്‍ പി ടി ആണ് മരിച്ചത്. പാലായിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോണ്‍ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തോട് അനുബന്ധിച്ച് നടത്തിയ വാഹന റാലിക്കിടെയാണ് സംഭവം.

## Article Content

കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു. എസ്‌സി മോര്‍ച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഒറ്റപ്ലാക്കല്‍ രാജന്‍ പി ടി ആണ് മരിച്ചത്. പാലായിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോണ്‍ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തോട് അനുബന്ധിച്ച് നടത്തിയ വാഹന റാലിക്കിടെയാണ് സംഭവം.

കൂരാലി പ്രാവിന്‍കൂടിന് സമീപത്തുവെച്ച് നേതാവ് വാഹനത്തില്‍ നിന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351575/bjp-leader-collapses-and-dies-during-nda-candidate-shaun-georges-vehicle-tour)