---
title: "വിവാഹിതയായ ജീവനക്കാരിയോട് പ്രണയാഭ്യർത്ഥന; സലൂൺ ഉടമയ്ക്ക് ക്രൂരമർദ്ദനം, തടയാൻ ചെന്ന ഭാര്യയ്ക്കും പരിക്ക്"
english_title: "Married employee proposed to; Salon owner brutally beaten, wife injured when she tried to stop him"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351549/married-employee-proposed-to-salon-owner-brutally-beaten-wife-injured-when-she-tried-to-stop-him"
published_at: "2026-04-04T15:54:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0e72dc4595_Married_employee_proposed_to.jpg"
keywords: []
---

# വിവാഹിതയായ ജീവനക്കാരിയോട് പ്രണയാഭ്യർത്ഥന; സലൂൺ ഉടമയ്ക്ക് ക്രൂരമർദ്ദനം, തടയാൻ ചെന്ന ഭാര്യയ്ക്കും പരിക്ക്

> **Lead Summary:** ആവലഹള്ളി: ബെംഗളൂരുവിലെ സലൂൺ ഉടമയ്ക്ക് ബിസ്കറ്റ് നൽകി ജീവനക്കാരിയോട് പ്രണയാഭ്യർത്ഥന നടത്തിയതിനെത്തുടർന്ന് ക്രൂരമർദ്ദനം. ആവലഹള്ളിയിലെ 'സ്കിൻ ഷൈൻ ഫാമിലി സലൂൺ' ഉടമ മോഹൻ കുമാറിനാണ് മർദ്ദനമേറ്റത്. സലൂണിലെ ബ്യൂട്ടീഷ്യനായ സുഷമയോട് മോഹൻ പ്രണയാഭ്യർത്ഥന നടത്തിയെന്നും ഇത് നിരസിച്ചതിനെത്തുടർന്ന് യുവതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നുമാണ് ആരോപണം.

## Article Content

ആവലഹള്ളി: ബെംഗളൂരുവിലെ സലൂൺ ഉടമയ്ക്ക് ബിസ്കറ്റ് നൽകി ജീവനക്കാരിയോട് പ്രണയാഭ്യർത്ഥന നടത്തിയതിനെത്തുടർന്ന് ക്രൂരമർദ്ദനം. ആവലഹള്ളിയിലെ 'സ്കിൻ ഷൈൻ ഫാമിലി സലൂൺ' ഉടമ മോഹൻ കുമാറിനാണ് മർദ്ദനമേറ്റത്. സലൂണിലെ ബ്യൂട്ടീഷ്യനായ സുഷമയോട് മോഹൻ പ്രണയാഭ്യർത്ഥന നടത്തിയെന്നും ഇത് നിരസിച്ചതിനെത്തുടർന്ന് യുവതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നുമാണ് ആരോപണം.

യുവതിയെ പുറത്താക്കിയതോടെ സുഷമയുടെ ഭർത്താവും സുഹൃത്തുക്കളും സലൂണിലെത്തി മോഹൻ കുമാറിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഒരു ബിസ്കറ്റ് നൽകിക്കൊണ്ടാണ് മോഹൻ പ്രൊപ്പോസ് ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇത് തടയാൻ ശ്രമിച്ച മോഹന്റെ ഭാര്യ ശ്രീജയെയും സംഘം ആക്രമിച്ചു. ഇവരുടെ കഴുത്തിന് പിടിച്ചു തള്ളിയെന്നും പരാതിയുണ്ട്. സലൂണിലുണ്ടായിരുന്നവർ തടയാൻ ശ്രമിച്ചെങ്കിലും അക്രമിസംഘം പിന്മാറിയില്ല. ഈ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സലൂണിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇതാണ് കേസിലെ പ്രധാന തെളിവ്. സംഭവത്തിന് ശേഷം സുഷമ, ഭർത്താവ്, ഒപ്പമുണ്ടായിരുന്നവർ എന്നിവർക്കെതിരെ ആവലഹള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഒളിവിൽപ്പോയ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351549/married-employee-proposed-to-salon-owner-brutally-beaten-wife-injured-when-she-tried-to-stop-him)