---
title: "ദലിത് യുവതിക്ക് എതിരായ പീഡനം: കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി"
english_title: "Rape against Dalit woman: Congress councilor Prasobh's anticipatory bail plea rejected"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351547/rape-against-dalit-woman-congress-councilor-prasobhs-anticipatory-bail-plea-rejected-new"
published_at: "2026-04-04T15:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0e5325589b_rp_cs.jpg"
keywords: []
---

# ദലിത് യുവതിക്ക് എതിരായ പീഡനം: കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി

> **Lead Summary:** **പാലക്കാട്: ദ**ലിത് യുവതിക്ക് എതിരായ പീഡനക്കേസിൽ കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക് മാറ്റി. മണ്ണാർക്കാട് എസ്‌സി/എസ്ടി കോടതിയാണ് ഹരജി പരിഗണിച്ചത്. പ്രശോഭ് നിലവിൽ ഒളിവിലാണ്.

## Article Content

**പാലക്കാട്: ദ**ലിത് യുവതിക്ക് എതിരായ പീഡനക്കേസിൽ കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക് മാറ്റി. മണ്ണാർക്കാട് എസ്‌സി/എസ്ടി കോടതിയാണ് ഹരജി പരിഗണിച്ചത്. പ്രശോഭ് നിലവിൽ ഒളിവിലാണ്.

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്ത് അതിക്രമിച്ചുകയറി പ്രശോഭ് പീഡിപ്പിച്ചെന്നാണ് പരാതി. പ്രശോഭിനെതിരെ ബലാത്സംഗം, എസ്‌സി/എസ്ടി വിഭാഗത്തിനെതിരായ അതിക്രമം തടയൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് പ്രശോഭ് തന്നെ പലതവണ പീഡിപ്പിച്ചെന്നും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് യുവതിയുടെ പരാതി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351547/rape-against-dalit-woman-congress-councilor-prasobhs-anticipatory-bail-plea-rejected-new)