---
title: "ഹോർമുസ് കടലിടുക്കിൽ വീണ്ടും ഇറാന്റെ പ്രഹരം; അമേരിക്കൻ യുദ്ധവിമാനം വെടിവെച്ചിട്ടു, വെടിനിർത്തൽ ആവശ്യം നിരസിച്ചതായും റിപ്പോർട്ട്"
english_title: "Iran strikes again in the Strait of Hormuz; US warplane shot down, ceasefire request rejected, report says"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351546/iran-strikes-again-in-the-strait-of-hormuz-us-warplane-shot-down-ceasefire-request-rejected-report-says"
published_at: "2026-04-04T15:45:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0e4e2bc793_ceasefire_request_rejected,_report_says.jpg"
keywords: []
---

# ഹോർമുസ് കടലിടുക്കിൽ വീണ്ടും ഇറാന്റെ പ്രഹരം; അമേരിക്കൻ യുദ്ധവിമാനം വെടിവെച്ചിട്ടു, വെടിനിർത്തൽ ആവശ്യം നിരസിച്ചതായും റിപ്പോർട്ട്

> **Lead Summary:** തെഹ്‌റാന്‍: ഹോർമുസ് കടലിടുക്കിന് മുകളിൽ ഒരു അമേരിക്കൻ യുദ്ധവിമാനം കൂടി വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. അമേരിക്കയുടെ എ-10 വിമാനമാണ് തകർത്തതെന്നാണ് ഇറാന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം അമേരിക്കയുടെ എഫ്-15 വിമാനവും ഇറാൻ വെടിവെച്ചിട്ടിരുന്നു. തകർന്ന എഫ്-15 വിമാനത്തിലുണ്ടായിരുന്ന ഒരു സൈനികനെ യുഎസ് സൈന്യം രക്ഷപ്പെടുത്തിയതായി അമേരിക്കൻ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ പുതിയ നീക്കം.

## Article Content

തെഹ്‌റാന്‍: ഹോർമുസ് കടലിടുക്കിന് മുകളിൽ ഒരു അമേരിക്കൻ യുദ്ധവിമാനം കൂടി വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. അമേരിക്കയുടെ എ-10 വിമാനമാണ് തകർത്തതെന്നാണ് ഇറാന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം അമേരിക്കയുടെ എഫ്-15 വിമാനവും ഇറാൻ വെടിവെച്ചിട്ടിരുന്നു. തകർന്ന എഫ്-15 വിമാനത്തിലുണ്ടായിരുന്ന ഒരു സൈനികനെ യുഎസ് സൈന്യം രക്ഷപ്പെടുത്തിയതായി അമേരിക്കൻ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ പുതിയ നീക്കം.

ഈ വിമാനത്തിന്റെ പൈലറ്റ് ഇറാന്റെ പിടിയിലായെന്ന് ഇറാനിയന്‍ ന്യൂസ് ഏജന്‍സിയായ തസ്നിം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദക്ഷിണ ഇറാനില്‍ വെച്ചാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് വിമാനം വെടിവെച്ച് വീഴ്ത്തിയത്. വിമാനത്തില്‍ നിന്നും ഇജക്ട് ചെയ്ത പൈലറ്റ് ഇറാനില്‍ തന്നെ ലാന്‍ഡ് ചെയ്യുകയായിരുന്നു.

പൈലറ്റ് ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസത്തില്‍ യുഎസ് സേന അദ്ദേഹത്തെ ഇറാന്റെ അതിര്‍ത്തി പ്രദേശത്ത് നിന്ന് പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന സൂചനകളും ലഭിച്ചിട്ടുണ്ടെന്ന് തസ്നിം റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം അമേരിക്കയുടെ വെടിനിര്‍ത്തല്‍ ആവശ്യം ഇറാന്‍ നിരസിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഇറാന്റെ ഫാര്‍സ് ന്യൂസ് ഏജന്‍സിയാണ് വെടിനിര്‍ത്തല്‍ നിരസിച്ച വിവരം റിപ്പോര്‍ട്ട് ചെയ്യുന്നത്. 48 മണിക്കൂര്‍ വെടിനിര്‍ത്തലിനായിരുന്നു അമേരിക്ക ഇറാനെ സമീപിച്ചത്. മറ്റൊരു രാജ്യം മുഖേനയാണ് വെടിനിര്‍ത്തലിന് അമേരിക്ക സമീപിച്ചതെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ അമേരിക്ക പ്രതികരിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351546/iran-strikes-again-in-the-strait-of-hormuz-us-warplane-shot-down-ceasefire-request-rejected-report-says)