---
title: "'ചീസ് പ്രേമികൾക്കായി ഒരു കിടിലൻ വിഭവം; മൊരിഞ്ഞ ആലു ചീസ് ബോൾസ് ഇനി വീട്ടിലുണ്ടാക്കാം!"
english_title: "'A great dish for cheese lovers; you can now make crispy aloo cheese balls at home!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351491/a-great-dish-for-cheese-lovers-you-can-now-make-crispy-aloo-cheese-balls-at-home"
published_at: "2026-04-04T12:41:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0ba443cade_rter.jpg"
keywords: []
---

# 'ചീസ് പ്രേമികൾക്കായി ഒരു കിടിലൻ വിഭവം; മൊരിഞ്ഞ ആലു ചീസ് ബോൾസ് ഇനി വീട്ടിലുണ്ടാക്കാം!

> **Lead Summary:** > **[** ഒരു വെറൈറ്റി വിഭവം തിരയുകയാണെങ്കിൽ, നിങ്ങൾക്ക് പരീക്ഷിക്കാവുന്ന "ചീസ് സ്റ്റഫ്ഡ് പൊട്ടറ്റോ ബോൾസ്" അഥവാ "ആലു ചീസ് ബോൾസ്" . ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതും വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയതുമാണ്.

## Article Content

> **[** ഒരു വെറൈറ്റി വിഭവം തിരയുകയാണെങ്കിൽ, നിങ്ങൾക്ക് പരീക്ഷിക്കാവുന്ന "ചീസ് സ്റ്റഫ്ഡ് പൊട്ടറ്റോ ബോൾസ്" അഥവാ "ആലു ചീസ് ബോൾസ്" . ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതും വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയതുമാണ്.

ആവശ്യമായ സാധനങ്ങൾ:

ഉരുളക്കിഴങ്ങ്: 3 എണ്ണം (വേവിച്ച് ഉടച്ചത്)

മൊസറെല്ല  ചീസ്: ചെറിയ ക്യൂബുകളായി മുറിച്ചത്സവാള: 1 എണ്ണം (പൊടിയായി അരിഞ്ഞത്)

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1 ടീസ്പൂൺ

പച്ചമുളക്: 2 എണ്ണം (പൊടിയായി അരിഞ്ഞത്)

മല്ലിയില: ആവശ്യത്തിന്

മുളകുപൊടി: അര ടീസ്പൂൺ

ഗരം മസാല: കാൽ ടീസ്പൂൺ

കോൺഫ്ലവർ: 2 ടേബിൾ സ്പൂൺ (കുഴയ്ക്കാൻ)

ബ്രഡ് ക്രംബ്സ് : കോട്ടിംഗിനായി

ഉപ്പ്: പാകത്തിന്

എണ്ണ: വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

 ഒരു ബൗളിൽ വേവിച്ചു ഉടച്ച ഉരുളക്കിഴങ്ങ് എടുക്കുക. ഇതിലേക്ക് അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മല്ലിയില, മുളകുപൊടി, ഗരം മസാല, ഉപ്പ്, ഒരു ടേബിൾ സ്പൂൺ കോൺഫ്ലവർ എന്നിവ ചേർത്ത് നന്നായി കുഴയ്ക്കുക.

കൈപ്പത്തിയിൽ അല്പം എണ്ണ തടവി, തയ്യാറാക്കി വെച്ച ഉരുളക്കിഴങ്ങ് മിശ്രിതം കുറച്ചെടുത്ത് പരത്തുക. ഇതിന്റെ നടുവിൽ ഒരു കഷ്ണം ചീസ് വെച്ച് നന്നായി ഉരുട്ടി ബോൾ രൂപത്തിലാക്കുക (ചീസ് പുറത്ത് വരാത്ത രീതിയിൽ അടയ്ക്കുക).

ബാക്കിയുള്ള കോൺഫ്ലവർ അല്പം വെള്ളം ചേർത്ത് നേർമയായി കലക്കുക. ഓരോ ഉരുളക്കിഴങ്ങ് ബോളും ഈ കോൺഫ്ലവർ മിശ്രിതത്തിൽ മുക്കിയ ശേഷം ബ്രഡ് ക്രംബ്സിൽ റോൾ ചെയ്യുക. ഒരു പാനിൽ എണ്ണ ചൂടാക്കി, ഈ ബോൾസ് ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ മിതമായ തീയിൽ വറുത്തെടുക്കുക. രുചികരമായ ചീസ് സ്റ്റഫ്ഡ് പൊട്ടറ്റോ ബോൾസ് തയ്യാർ! ഇത് ടൊമാറ്റോ കെച്ചപ്പിനോടൊപ്പം കഴിച്ചാൽ സൂപ്പറായിരിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351491/a-great-dish-for-cheese-lovers-you-can-now-make-crispy-aloo-cheese-balls-at-home)