---
title: "മൊരിഞ്ഞ തേങ്ങാക്കൊത്തും മസാലയും; വീട്ടിലുണ്ടാക്കാം ഹോട്ടൽ സ്റ്റൈൽ പോർക്ക് വരട്ടിയത്"
english_title: " pork jerky "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351473/Pork-jerky"
published_at: "2026-04-04T11:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0b1c8565e8_pork_jerky.jpg"
keywords: []
---

# മൊരിഞ്ഞ തേങ്ങാക്കൊത്തും മസാലയും; വീട്ടിലുണ്ടാക്കാം ഹോട്ടൽ സ്റ്റൈൽ പോർക്ക് വരട്ടിയത്

> **Lead Summary:** (https://truevisionnews.com/ നല്ല നാടൻ വെളിച്ചെണ്ണയിൽ കുരുമുളകും മസാലകളും ചേർത്ത് പാകത്തിന് വേവിച്ചെടുക്കുന്ന പോർക്ക് വരട്ടിയത് മലയാളികൾക്ക് എന്നും പ്രിയപ്പെട്ട വിഭവമാണ്. അപ്പം, ചപ്പാത്തി, പൊറോട്ട എന്നിവയ്‌ക്കൊപ്പം മാത്രമല്ല, ചോറിനൊപ്പവും ഈ വിഭവം മികച്ചൊരു കോംബോയാണ്.

## Article Content

(https://truevisionnews.com/ നല്ല നാടൻ വെളിച്ചെണ്ണയിൽ കുരുമുളകും മസാലകളും ചേർത്ത് പാകത്തിന് വേവിച്ചെടുക്കുന്ന പോർക്ക് വരട്ടിയത് മലയാളികൾക്ക് എന്നും പ്രിയപ്പെട്ട വിഭവമാണ്. അപ്പം, ചപ്പാത്തി, പൊറോട്ട എന്നിവയ്‌ക്കൊപ്പം മാത്രമല്ല, ചോറിനൊപ്പവും ഈ വിഭവം മികച്ചൊരു കോംബോയാണ്.

**ചേരുവകൾ**

പോർക്ക്

ഇഞ്ചി

വെളുത്തുള്ളി

പച്ചമുളക്

മഞ്ഞൾപ്പൊടി

മുളകുപൊടി

മല്ലിപ്പൊടി

തേങ്ങ

വെള്ളം

വെളിച്ചെണ്ണ

പെരും ജീരകം

ചുവന്നുള്ളി

ഗരംമസാല

കുരുമുളക്

**തയ്യാറാക്കുന്ന വിധം**

വൃത്തിയാക്കി വെച്ചിരിക്കുന്ന പോർക്കിലേയ്ക്ക് ഒരു ടേബിൾസ്പൂൺ ഇഞ്ചി അരച്ചത്, രണ്ട് ടേബിൾസ്പൂൺ വെളുത്തുള്ളി അരച്ചത്, ഒരു ടേബിൾസ്പൂൺ പച്ചമുളക് അരച്ചത്, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് ടേബിൾസ്പൂൺ മുളകുപൊടി, രണ്ട് ടീസ്പൂൺ മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ്, ഒരു കപ്പ് തേങ്ങ ചെറിയ കഷ്ണങ്ങളായി മുറിച്ചത് എന്നിവയോടൊപ്പം അൽപ്പം വെള്ളം കൂടി ഒഴിച്ചിളക്കി അടുപ്പിൽ വെച്ച് വേവിക്കാം.

മറ്റൊരു പാൻ​ അടുപ്പിൽ വെച്ച് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണയൊഴിച്ച് അര

ടേബിൾസ്പൂൺ പെരുംജീരകം ചേർത്തിളക്കാം.

രണ്ട് കപ്പ് ചുവന്നുള്ളി, അൽപ്പം കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.

ഇതിലേയ്ക്ക് വേവിച്ച പോർക്ക് കൂടി ചേർത്ത് നന്നായി വരട്ടിയെടുക്കാം.

ഒരു ടീസ്പൂൺ ഗരംമസാലയും, രണ്ട് ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റി ചൂടോടെ കഴിച്ചു നോക്കൂ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351473/Pork-jerky)