---
title: "‘വയനാട് ഫണ്ടിൽ നിന്ന് ഒരു രൂപ പോലും വകമാറ്റി ചെലവഴിച്ചിട്ടില്ല, ജനങ്ങൾക്ക് മുന്നിൽ കോൺഗ്രസ് കണക്ക് വയ്ക്കാൻ തയ്യാർ’ -ഷാഫി പറമ്പിൽ എം പി"
english_title: " shafi parambil about congress fund in wayanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351467/shafi-parambil-about-congress-fund-in-wayanad"
published_at: "2026-04-04T11:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0a4b5aafc7_shafi_parambil.jpg"
keywords: []
---

# ‘വയനാട് ഫണ്ടിൽ നിന്ന് ഒരു രൂപ പോലും വകമാറ്റി ചെലവഴിച്ചിട്ടില്ല, ജനങ്ങൾക്ക് മുന്നിൽ കോൺഗ്രസ് കണക്ക് വയ്ക്കാൻ തയ്യാർ’ -ഷാഫി പറമ്പിൽ എം പി

> **Lead Summary:** **തിരുവനന്തപുരം : ** വയനാട് കോൺഗ്രസ് ഫണ്ട് വിഷയത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എം പി. കോൺഗ്രസ് പിരിച്ച പണം കെപിസിസിയുടെ അക്കൗണ്ടിലൂടെയാണ് വന്നത്. അക്കൗണ്ടിലൂടെ അല്ലാതെ ഞങ്ങൾ പണം പിരിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം : ** വയനാട് കോൺഗ്രസ് ഫണ്ട് വിഷയത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എം പി. കോൺഗ്രസ് പിരിച്ച പണം കെപിസിസിയുടെ അക്കൗണ്ടിലൂടെയാണ് വന്നത്. അക്കൗണ്ടിലൂടെ അല്ലാതെ ഞങ്ങൾ പണം പിരിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

അക്കൗണ്ട് പരിശോധിച്ച് ജനങ്ങൾക്ക് മുന്നിൽ കണക്ക് വയ്ക്കാൻ പാർട്ടി തയ്യാറാണ്. കാട്ടാക്കടയിൽ യുഡിഎഫ് സ്ഥാനാർഥി എം ആർ ബൈജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.

വയനാട് ഫണ്ടിനുവേണ്ടി പിരിച്ചതിൽ നിന്ന് ഒരു രൂപ പോലും വകമാറ്റി ചെലവഴിച്ചിട്ടില്ല. സിപിഐഎമ്മിന് അധികാരം ലഭിക്കാൻ എന്തും ചെയ്യാമെന്ന അവസ്ഥയാണ് കാണുന്നത്. കാഫിറും കൗമും ഒക്കെ പ്രചരണ ആയുധമാക്കുന്നു. സിപിഐഎമ്മിന്റെത് തരംതാണ രാഷ്ട്രീയം. അഭിമന്യുവിനെ കൊന്നവരുടെ വോട്ട് വാങ്ങാൻ സിപിഐഎമ്മിന് നാണമില്ലേ എന്നും ഷാഫി പറമ്പിൽ ചോദിച്ചു.

അതേസമയം വയനാട് ഫണ്ടുമായി ബന്ധപ്പെട്ട് കണക്ക് മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. പദ്ധതി പൂർത്തിയാക്കിയ ശേഷം കൃത്യമായ കണക്ക് പറയും. മുഖ്യമന്ത്രി ഇതുവരെ കണക്ക് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351467/shafi-parambil-about-congress-fund-in-wayanad)