---
title: "വരന്റെ കുടുംബം മിശ്രവിവാഹത്തെ എതിർത്തു; തെലങ്കാനയിൽ യുവദമ്പതികൾ ആത്മഹത്യ ചെയ്തു"
english_title: "Groom's family opposed mixed marriage; young couple commits suicide in Telangana"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351462/grooms-family-opposed-mixed-marriage-young-couple-commits-suicide-in-telangana"
published_at: "2026-04-04T10:52:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0a0d52b4bb_death.jpg"
keywords: []
---

# വരന്റെ കുടുംബം മിശ്രവിവാഹത്തെ എതിർത്തു; തെലങ്കാനയിൽ യുവദമ്പതികൾ ആത്മഹത്യ ചെയ്തു

> **Lead Summary:** **ഹൈദരാബാദ്: ** തെലങ്കാനയിൽ യുവദമ്പതികൾ ആത്മഹത്യ ചെയ്തു. വരന്റെ കുടുംബം മിശ്രവിവാഹത്തിന് എതിർത്തിരുന്നു. ഇതിന്റെ മാനസിക വിഷമത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് നിഗമനം. 25കാരനായ അനുമൂല രാകേഷ് റെഡ്ഡി, 22കാരിയായ തരിഗോപ്പുല ഹരിക എന്നിവരാണ് മരിച്ചത്.

## Article Content

**ഹൈദരാബാദ്: ** തെലങ്കാനയിൽ യുവദമ്പതികൾ ആത്മഹത്യ ചെയ്തു. വരന്റെ കുടുംബം മിശ്രവിവാഹത്തിന് എതിർത്തിരുന്നു. ഇതിന്റെ മാനസിക വിഷമത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് നിഗമനം. 25കാരനായ അനുമൂല രാകേഷ് റെഡ്ഡി, 22കാരിയായ തരിഗോപ്പുല ഹരിക എന്നിവരാണ് മരിച്ചത്.

വ്യത്യസ്ത മതത്തിൽപ്പെട്ട ഇരുവരും പ്രണയത്തിലായിരുന്നു. മിശ്രവിവാഹത്തിന് വരന്റെ കുടുംബം എതിരായിരുന്നു. എന്നാൽ, എതിർപ്പിനെ അവഗണിച്ച് ഇരുവരും വിവാഹിതരായി. മൂന്നുമാസം മുമ്പ് ഹൈദരാബാദിലേക്ക് മാറുകയും ചെയ്തു. രാകേഷിന്റെ കുടുംബത്തിന്റെ എതിർപ്പിനെ തുടർന്ന് ഇരുവരും മാനസിക വിഷമത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു.

മാർച്ച് 28ന് രാകേഷ് കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചികിത്സയിലിരിക്കേ മാർച്ച് 30ന് മരിക്കുകയുമായിരുന്നു. ഭർത്താവിന്റെ മരണത്തിന് പിന്നാലെ ഹരിക കഴിഞ്ഞദിവസം ആത്മഹത്യ ചെയ്യുകയായിരുന്നു. ഹരിക നേരത്തേ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് കൗൺസലിങ് ലഭ്യമാക്കിയിരുന്നതായും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351462/grooms-family-opposed-mixed-marriage-young-couple-commits-suicide-in-telangana)