---
title: "നാസിക്കില്‍ നിയന്ത്രണം വിട്ട കാർ കിണറ്റിലേക്ക് പതിച്ചു; ഏഴ് സ്ത്രീകളടക്കം ഒമ്പത് പേർക്ക് ദാരുണാന്ത്യം"
english_title: "Nine people, including seven women, die as car falls into well in Nashik"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351451/nine-people-including-seven-women-die-as-car-falls-into-well-in-nashik"
published_at: "2026-04-04T10:09:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d09616c5018_,_die_as_car_falls_into_well_in_Nashik.jpg"
keywords: []
---

# നാസിക്കില്‍ നിയന്ത്രണം വിട്ട കാർ കിണറ്റിലേക്ക് പതിച്ചു; ഏഴ് സ്ത്രീകളടക്കം ഒമ്പത് പേർക്ക് ദാരുണാന്ത്യം

> **Lead Summary:** **മുംബൈ:[ ** മഹാരാഷ്ട്രയിലെ നാസിക്കിൽ കാർ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു. മരിച്ചവരിൽ ഏഴ് പേർ സ്ത്രീകളാണ്. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്ന് കാർ റോഡിൽ നിന്ന് തെന്നിമാറി സമീപത്തെ കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അപകടസ്ഥലത്ത് വെച്ച് തന്നെ ഒമ്പത് പേരും മരണപ്പെട്ടതായാണ് പ്രാഥമിക വിവരം.

## Article Content

**മുംബൈ:[ ** മഹാരാഷ്ട്രയിലെ നാസിക്കിൽ കാർ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു. മരിച്ചവരിൽ ഏഴ് പേർ സ്ത്രീകളാണ്. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്ന് കാർ റോഡിൽ നിന്ന് തെന്നിമാറി സമീപത്തെ കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അപകടസ്ഥലത്ത് വെച്ച് തന്നെ ഒമ്പത് പേരും മരണപ്പെട്ടതായാണ് പ്രാഥമിക വിവരം.

രക്ഷാപ്രവർത്തക സംഘം ഉടൻ തന്നെ സ്ഥലത്തെത്തി അപകടത്തിൽ പെട്ടവരെ പുറത്തെടുത്തിരുന്നെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല. മഹാരാഷ്ട്രയിലെ ഡിൻഡോരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351451/nine-people-including-seven-women-die-as-car-falls-into-well-in-nashik)