---
title: "കേരളത്തിൽ 'ജിഹാദ്' വേട്ടയുമായി ബിജെപി; ലൗ, ലാൻഡ്, ബിസിനസ് ജിഹാദുകൾ ഉണ്ടെന്ന് ശോഭ കരന്തലജെ"
english_title: "BJP on 'jihad' hunt in Kerala; Shobha Karantalaje says there are love, land and business jihads"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351450/BJP-on-'jihad'-hunt-in-Kerala-Shobha-Karantalaje-says-there--are-love,-and-business-jihads"
published_at: "2026-04-04T10:00:00+05:30"
category: "Ernakulam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0943201f1b_srdftert.jpg"
keywords: []
---

# കേരളത്തിൽ 'ജിഹാദ്' വേട്ടയുമായി ബിജെപി; ലൗ, ലാൻഡ്, ബിസിനസ് ജിഹാദുകൾ ഉണ്ടെന്ന് ശോഭ കരന്തലജെ

> **Lead Summary:** കൊച്ചി:**[**കേരളത്തിനെതിരെ ഗുരുതരമായ വിദ്വേഷ പരാമർശങ്ങളുമായി കേന്ദ്ര സഹമന്ത്രിയും കർണാടകയിലെ ബിജെപി നേതാവുമായ ശോഭ കരന്തലജെ. കേരളത്തിൽ 'ലൗ ജിഹാദ്' കൂടാതെ 'ബിസിനസ് ജിഹാദും' 'ലാൻഡ് ജിഹാദും' സജീവമാണെന്ന് ആരോപിച്ചു. കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. എഫ്‌സിആർഎ ചട്ടങ്ങൾ പാലിച്ച് വിദേശത്തുനിന്ന് പണം കൊണ്ടുവരുന്നവർക്ക് ആശങ്കപ്പെടാനില്ലെന്നും എന്നാൽ അനധികൃതമായി പണം എത്തിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

## Article Content

കൊച്ചി:**[**കേരളത്തിനെതിരെ ഗുരുതരമായ വിദ്വേഷ പരാമർശങ്ങളുമായി കേന്ദ്ര സഹമന്ത്രിയും കർണാടകയിലെ ബിജെപി നേതാവുമായ ശോഭ കരന്തലജെ. കേരളത്തിൽ 'ലൗ ജിഹാദ്' കൂടാതെ 'ബിസിനസ് ജിഹാദും' 'ലാൻഡ് ജിഹാദും' സജീവമാണെന്ന് ആരോപിച്ചു. കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. എഫ്‌സിആർഎ ചട്ടങ്ങൾ പാലിച്ച് വിദേശത്തുനിന്ന് പണം കൊണ്ടുവരുന്നവർക്ക് ആശങ്കപ്പെടാനില്ലെന്നും എന്നാൽ അനധികൃതമായി പണം എത്തിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഇതേ വിഷയത്തിൽ സമാനമായ ആരോപണങ്ങളുമായി വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർത്ഥിയും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖയും രംഗത്തെത്തി. കേരളത്തിലെ സ്ത്രീ സുരക്ഷാ വീഴ്ചകൾക്ക് കാരണം ലൗ ജിഹാദിനോടുള്ള സർക്കാരിന്റെ മെല്ലെപ്പോക്കാണെന്ന് ശ്രീലേഖ കുറ്റപ്പെടുത്തി.  കേരളത്തിൽ ലൗ ജിഹാദ് നടക്കുമ്പോൾ സർക്കാർ കണ്ണടയ്ക്കുകയാണെന്നും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ നിസ്സാരമായി കാണുന്ന സമൂഹമാണ് ഇവിടെയുള്ളതെന്നും അവർ പറഞ്ഞു.

ഒരു മന്ത്രി തന്റെ ഭാര്യയെ വീട്ടിൽ പൂട്ടിയിട്ട സംഭവം ഉണ്ടായെന്നും, പോലീസിന്റെ എമർജൻസി നമ്പറായ 112-ൽ വിളിച്ചിട്ടും സഹായം ലഭിച്ചില്ലെന്നും ശ്രീലേഖ ആരോപിച്ചു. എതിർസ്ഥാനത്ത് മന്ത്രിയായതിനാലാണ് പോലീസ് നടപടിയെടുക്കാതിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥയായിരുന്ന തനിക്ക് പോലും ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അന്ന് ഡിജിപി പോലും രാഷ്ട്രീയ സമ്മർദ്ദം മൂലം കൂടെ നിന്നില്ലെന്നും അവർ വെളിപ്പെടുത്തി. എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടാൽ തന്റെ 33 വർഷത്തെ ഔദ്യോഗിക പരിചയം ഉപയോഗിച്ച് സ്ത്രീ സംരക്ഷണത്തിന് മുൻഗണന നൽകുമെന്നും ശ്രീലേഖ വട്ടിയൂർക്കാവിലെ പ്രചാരണ പരിപാടിയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351450/BJP-on-'jihad'-hunt-in-Kerala-Shobha-Karantalaje-says-there--are-love,-and-business-jihads)