---
title: "സ്വർണവിപണിയിൽ ഇന്ന് ചാഞ്ചാട്ടമില്ല; സ്വർണം വാങ്ങുന്നവർക്ക് ആശ്വാസവാർത്ത, ഇന്നത്തെ വിലയറിയാം"
english_title: "Gold price today (04 -04 -2026)"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351449/gold-price-today-04-04-2026"
published_at: "2026-04-04T10:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0943c486ee_Gold_price_today.jpg"
keywords: []
---

# സ്വർണവിപണിയിൽ ഇന്ന് ചാഞ്ചാട്ടമില്ല; സ്വർണം വാങ്ങുന്നവർക്ക് ആശ്വാസവാർത്ത, ഇന്നത്തെ വിലയറിയാം

> **Lead Summary:** **തിരുവനന്തപുരം:[ **സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. 22 കാരറ്റ് സ്വർണം ഗ്രാമിന് 13,835 രൂപയും പവന് 1,10,680 രൂപയുമാണ് ഇന്നത്തെ വിപണി വില. ഏപ്രിൽ മാസത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും കുറഞ്ഞ നിരക്കാണിത്.

## Article Content

**തിരുവനന്തപുരം:[ **സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. 22 കാരറ്റ് സ്വർണം ഗ്രാമിന് 13,835 രൂപയും പവന് 1,10,680 രൂപയുമാണ് ഇന്നത്തെ വിപണി വില. ഏപ്രിൽ മാസത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും കുറഞ്ഞ നിരക്കാണിത്.

സ്വർണ്ണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോർഡ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ യുദ്ധസാഹചര്യങ്ങളും സ്വർണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് 25 രൂപയും 10 പവൻ വെള്ളിക്ക് 250 രൂപയുമാണ് വില വരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351449/gold-price-today-04-04-2026)