---
title: "ആൺകുഞ്ഞില്ലാത്ത വൈരാഗ്യം: ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തൽക്കുളത്തിൽ മുക്കിക്കൊന്ന് പിതാവ്"
english_title: "Father drowns pregnant wife and two children in swimming pool"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351447/father-drowns-pregnant-wife-and-two-children-in-swimming-pool"
published_at: "2026-04-04T09:47:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0912f94f57_Father_drowns_pregnant_wife_and_two_children_in_swimming_pool.jpg"
keywords: []
---

# ആൺകുഞ്ഞില്ലാത്ത വൈരാഗ്യം: ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തൽക്കുളത്തിൽ മുക്കിക്കൊന്ന് പിതാവ്

> **Lead Summary:** തെലങ്കാന: തെലങ്കാനയിലെ ഹനംകൊണ്ടയിൽ ആൺകുഞ്ഞുണ്ടായില്ലെന്ന ദേഷ്യത്തിൽ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും യുവാവ് നീന്തൽക്കുളത്തിൽ മുക്കിക്കൊന്നു. മുഹമ്മദ് അസറുദ്ദീൻ എന്നയാളാണ് ഭാര്യ ഫർഹാത്, മക്കളായ ഉമേര , ആയിഷ എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയത്. ഫർഹാത് മൂന്നാമതും ഗർഭിണിയായപ്പോൾ പെൺകുഞ്ഞായിരിക്കുമെന്ന് അറിഞ്ഞതോടെയാണ് ഇയാൾ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രതിയായ മുഹമ്മദ് അസറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

തെലങ്കാന: തെലങ്കാനയിലെ ഹനംകൊണ്ടയിൽ ആൺകുഞ്ഞുണ്ടായില്ലെന്ന ദേഷ്യത്തിൽ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും യുവാവ് നീന്തൽക്കുളത്തിൽ മുക്കിക്കൊന്നു. മുഹമ്മദ് അസറുദ്ദീൻ എന്നയാളാണ് ഭാര്യ ഫർഹാത്, മക്കളായ ഉമേര , ആയിഷ എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയത്. ഫർഹാത് മൂന്നാമതും ഗർഭിണിയായപ്പോൾ പെൺകുഞ്ഞായിരിക്കുമെന്ന് അറിഞ്ഞതോടെയാണ് ഇയാൾ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രതിയായ മുഹമ്മദ് അസറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗർഭഛിദ്രത്തിനു വിസമ്മതിച്ചതോടെയാണ് കൊല്ലാൻ തീരുമാനിച്ചത്. കാൽ വഴുതി മൂന്ന് പേരും വെള്ളത്തിൽ വീണു എന്നാണ് ആദ്യം പൊലീസിനോട് പറഞ്ഞത്. കൊലപാതകത്തിനു മുൻപ് സിസിടിവി ഓഫ് ചെയ്തിരുന്നു. മുൻപ് രണ്ട് തവണ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയയാക്കിയിരുന്നുവെന്നും പൊലീസ് പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351447/father-drowns-pregnant-wife-and-two-children-in-swimming-pool)