---
title: "കാലിഫോർണിയയിൽ കാട്ടുതീ പടരുന്നു; റിവർസൈഡ് കൗണ്ടിയിൽ 4,000 ഏക്കർ കത്തിയമർന്നു,താമസക്കാരോട് വീടുകൾ ഒഴിയാൻ ആവശ്യപ്പെട്ടു"
english_title: "4,000 acres burned in Riverside County, residents asked to evacuate"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351444/4000-acres-burned-in-riverside-county-residents-asked-to-evacuate"
published_at: "2026-04-04T09:31:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d08d7621a35_residents_asked_to_evacuate.jpg"
keywords: []
---

# കാലിഫോർണിയയിൽ കാട്ടുതീ പടരുന്നു; റിവർസൈഡ് കൗണ്ടിയിൽ 4,000 ഏക്കർ കത്തിയമർന്നു,താമസക്കാരോട് വീടുകൾ ഒഴിയാൻ ആവശ്യപ്പെട്ടു

> **Lead Summary:** വാഷിങ്ടൺ: അമേരിക്കയിലെ കാലിഫോർണിയ സ്റ്റേറ്റിലെ റിവർസൈഡ് കൗണ്ടിയിൽ കാട്ടുതീ അതിവേഗം പടരുന്നു. കനത്ത ഉഷ്ണതരംഗവും മണിക്കൂറിൽ 50 മൈൽ വേഗതയിൽ വീശുന്ന ശക്തമായ കാറ്റുമാണ് തീ നിയന്ത്രണാതീതമായി ആളിപ്പടരാൻ കാരണമായത്. ഇതിനകം 4,000 ഏക്കറിലധികം പ്രദേശം അഗ്നിക്കിരയായിക്കഴിഞ്ഞു. തീ വീടുകളിലേക്കും മറ്റ് കെട്ടിടങ്ങളിലേക്കും പടരാൻ സാധ്യതയുള്ളതിനാൽ, സുരക്ഷ മുൻനിർത്തി പ്രദേശവാസികളോട് അടിയന്തരമായി ഒഴിഞ്ഞുപോകാാൻ അധികൃതർ നിർദ്ദേശം നൽകി. അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

## Article Content

വാഷിങ്ടൺ: അമേരിക്കയിലെ കാലിഫോർണിയ സ്റ്റേറ്റിലെ റിവർസൈഡ് കൗണ്ടിയിൽ കാട്ടുതീ അതിവേഗം പടരുന്നു. കനത്ത ഉഷ്ണതരംഗവും മണിക്കൂറിൽ 50 മൈൽ വേഗതയിൽ വീശുന്ന ശക്തമായ കാറ്റുമാണ് തീ നിയന്ത്രണാതീതമായി ആളിപ്പടരാൻ കാരണമായത്. ഇതിനകം 4,000 ഏക്കറിലധികം പ്രദേശം അഗ്നിക്കിരയായിക്കഴിഞ്ഞു. തീ വീടുകളിലേക്കും മറ്റ് കെട്ടിടങ്ങളിലേക്കും പടരാൻ സാധ്യതയുള്ളതിനാൽ, സുരക്ഷ മുൻനിർത്തി പ്രദേശവാസികളോട് അടിയന്തരമായി ഒഴിഞ്ഞുപോകാാൻ അധികൃതർ നിർദ്ദേശം നൽകി. അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

കാലിഫോർണിയയിൽ സാധാരണയായി വേനൽക്കാലത്താണ് കാട്ടുതീ ഉണ്ടാകാറുള്ളതെങ്കിലും, ഇത്തവണ വസന്തകാലത്ത് ഇത്തരത്തിൽ വലിയ തീപിടുത്തം ഉണ്ടായത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ ഭാഗത്ത് ഒരേസമയം രണ്ട് വലിയ കാട്ടുതീകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ കഠിനശ്രമം നടത്തുന്നുണ്ടെങ്കിലും ശക്തമായ കാറ്റ് തടസ്സമാകുന്നുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും പ്രാദേശിക ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351444/4000-acres-burned-in-riverside-county-residents-asked-to-evacuate)