---
title: "ശശി തരൂര്‍ എംപിയുടെ ഗണ്‍മാന് നേരെ കയ്യേറ്റ ശ്രമം; അഞ്ച് പേര്‍ക്കെതിരെ കേസ്"
english_title: "Attempted assault on Shashi Tharoor MP's gunman; Case filed against five people"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351421/attempted-assault-on-shashi-tharoor-mps-gunman-case-filed-against-five-people"
published_at: "2026-04-03T22:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cff71930ff2_md.jpg"
keywords: []
---

# ശശി തരൂര്‍ എംപിയുടെ ഗണ്‍മാന് നേരെ കയ്യേറ്റ ശ്രമം; അഞ്ച് പേര്‍ക്കെതിരെ കേസ്

> **Lead Summary:** **മലപ്പുറം: **ശശി തരൂര്‍ എംപിയുടെ ഗണ്‍മാന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. മലപ്പുറം വണ്ടൂര്‍ ചെളളിത്തോട് വെച്ചാണ് സംഭവം. ഗതാഗതക്കുരുക്കില്‍വെച്ച് എംപിയുടെ കാര്‍ ഡ്രൈവര്‍ ഹോണടിച്ചതില്‍ പ്രകോപിതരായ സംഘമാണ് കയ്യേറ്റ ശ്രമം നടത്തിയത്.

## Article Content

**മലപ്പുറം: **ശശി തരൂര്‍ എംപിയുടെ ഗണ്‍മാന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. മലപ്പുറം വണ്ടൂര്‍ ചെളളിത്തോട് വെച്ചാണ് സംഭവം. ഗതാഗതക്കുരുക്കില്‍വെച്ച് എംപിയുടെ കാര്‍ ഡ്രൈവര്‍ ഹോണടിച്ചതില്‍ പ്രകോപിതരായ സംഘമാണ് കയ്യേറ്റ ശ്രമം നടത്തിയത്.

എംപിയുടെ കാറിന് മുന്നിലെ വാഹനത്തില്‍ ഉണ്ടായിരുന്നവരാണ് കയ്യേറ്റ ശ്രമം നടത്തിയത്. വണ്ടൂര്‍ പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി എ പി അനില്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വണ്ടൂരിലേക്ക് വരികയായിരുന്നു ശശി തരൂര്‍ എംപി. ബൈക്കിലെത്തിയ സംഘം വാഹനം തടഞ്ഞ് അസഭ്യം പറയുകയും ഗണ്‍മാനെ മര്‍ദിക്കുകയുമായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഗണ്‍മാന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351421/attempted-assault-on-shashi-tharoor-mps-gunman-case-filed-against-five-people)