---
title: "മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം കുളിക്കാൻ ഇറങ്ങിയതിനിടെ അപകടം; വെള്ളക്കെട്ടിൽ വീണ് 16-കാരന് ദാരുണാന്ത്യം"
english_title: " 16 year old drowns periyar panamkutty idukki accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351390/16-year-old-drowns-periyar-panamkutty-idukki-accident"
published_at: "2026-04-03T17:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cfae8c9a9af_drowned.jpg"
keywords: []
---

# മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം കുളിക്കാൻ ഇറങ്ങിയതിനിടെ അപകടം; വെള്ളക്കെട്ടിൽ വീണ് 16-കാരന് ദാരുണാന്ത്യം

> **Lead Summary:** ഇടുക്കി: ഇടുക്കി പനംകൂട്ടിക്ക് സമീപം പെരിയാറിൽ പതിനാറുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു. കൊന്നത്തടി കമ്പിളികണ്ടം തെക്കുമലയിൽ എഡ്വിൻ ആണ് മരിച്ചത്. കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽവഴുതി വെള്ളക്കെട്ടിൽ വീഴുകയായിരുന്നു.

## Article Content

ഇടുക്കി: ഇടുക്കി പനംകൂട്ടിക്ക് സമീപം പെരിയാറിൽ പതിനാറുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു. കൊന്നത്തടി കമ്പിളികണ്ടം തെക്കുമലയിൽ എഡ്വിൻ ആണ് മരിച്ചത്. കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽവഴുതി വെള്ളക്കെട്ടിൽ വീഴുകയായിരുന്നു.

മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പമാണ് എഡ്വിൻ കുളിക്കാൻ ഇറങ്ങിയത്. ഇതിനിടെയാണ് അപകടത്തിൽപ്പെട്ടത്. പിന്നാലെ വിവരമറിഞ്ഞ് ഫയർഫോഴ്സും വെള്ളത്തൂവൽ പൊലീസും സ്ഥലത്തെത്തി. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിന് ഒടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

മറ്റൊരു സംഭവത്തിൽ ബാവലി മഖാമിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. വിനോദയാത്ര സംഘത്തിലെ കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ അദ്‌നാൻ (17) ആഷിഖ് (15) എന്നിവരാണ് മരിച്ചത്.

കേരള- കർണാടക അതിർത്തി ഗ്രാമമായ ബാവലിയിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം. വിനോദയാത്ര കഴിഞ്ഞ് മടങ്ങിപ്പോകുന്നതിനിടെ ബാവലി മഖാമിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. മൃതദേഹങ്ങൾ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനും പൊലീസ് നടപടികൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351390/16-year-old-drowns-periyar-panamkutty-idukki-accident)