---
title: "'മകളെ വീട്ടിലേക്ക് അയച്ചാൽ കേസിൽ നിന്ന് ഒഴിവാക്കാം'; ലോക്കപ്പിലെ യുവതിയോട് അശ്ലീല ആവശ്യം; സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ"
english_title: "Sub-inspector arrested for making obscene demands on young woman in lockup"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351382/sub-inspector-arrested-for-making-obscene-demands-on-young-woman-in-lockup"
published_at: "2026-04-03T16:49:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cfa2cd5798e_Sub-inspector_arrested_for_making_obscene_demands_on_young_woman_in_lockup.jpg"
keywords: []
---

# 'മകളെ വീട്ടിലേക്ക് അയച്ചാൽ കേസിൽ നിന്ന് ഒഴിവാക്കാം'; ലോക്കപ്പിലെ യുവതിയോട് അശ്ലീല ആവശ്യം; സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ

> **Lead Summary:** മഹാരാഷ്ട്ര: പോലീസ് കസ്റ്റഡിയിലുള്ള യുവതിയോട് ലൈംഗികാവശ്യം ഉന്നയിച്ച സംഭവത്തിൽ മഹാരാഷ്ട്രയിലെ അകോലയിൽ സബ് ഇൻസ്‌പെക്ടറെ അറസ്റ്റ് ചെയ്തു. സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടറായ രാജേഷ് ജാദവിനെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ ഇയാളെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു.

## Article Content

മഹാരാഷ്ട്ര: പോലീസ് കസ്റ്റഡിയിലുള്ള യുവതിയോട് ലൈംഗികാവശ്യം ഉന്നയിച്ച സംഭവത്തിൽ മഹാരാഷ്ട്രയിലെ അകോലയിൽ സബ് ഇൻസ്‌പെക്ടറെ അറസ്റ്റ് ചെയ്തു. സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടറായ രാജേഷ് ജാദവിനെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ ഇയാളെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു.

80 ലക്ഷം രൂപയുടെ സൈബർ തട്ടിപ്പ് കേസിൽ പിടിയിലായ യുവതിയാണ് ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയത്. യുവതി ലോക്കപ്പിൽ കഴിയുന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രാജേഷ് ജാദവ് ഇവരെ സമീപിച്ച് അശ്ലീലമായ ആവശ്യം ഉന്നയിക്കുകയായിരുന്നു. യുവതിയുടെ മകളെ തന്റെ അടുത്തേക്ക് അയച്ചാൽ പതിനായിരം രൂപ നൽകാമെന്നും കേസിൽ നിന്ന് ഒഴിവാക്കാമെന്നും ഇയാൾ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.

യുവതിയുടെ പരാതിക്ക് പിന്നാലെ ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം കേസെടുത്ത പോലീസ്, അന്ന് രാത്രി തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ആരോപണവിധേയനായ ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തതായും തുടർനടപടികൾ സ്വീകരിച്ചതായും അകോല എസ്.പി അർചിത് ചന്ദക് അറിയിച്ചു..

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351382/sub-inspector-arrested-for-making-obscene-demands-on-young-woman-in-lockup)