---
title: "വെള്ളാപ്പള്ളിക്ക് മുഖ്യമന്ത്രിയുടെ കാറിൽ കയറിയത് അംഗീകാരമല്ല; യാദൃശ്ചികമെന്ന് എം.എ. ബേബി"
english_title: "Vellappally's entry into the Chief Minister's car is not an endorsement; it's a coincidence, says M.A. Baby"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351381/vellappallys-entry-into-the-chief-ministers-car-is-not-an-endorsement-its-a-coincidence-says-ma-baby"
published_at: "2026-04-03T16:48:00+05:30"
category: "Malappuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cfa31a5aed5_dgdtfgh.jpg"
keywords: []
---

# വെള്ളാപ്പള്ളിക്ക് മുഖ്യമന്ത്രിയുടെ കാറിൽ കയറിയത് അംഗീകാരമല്ല; യാദൃശ്ചികമെന്ന് എം.എ. ബേബി

> **Lead Summary:** മലപ്പുറം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയും യുഡിഎഫിനെതിരെയും രൂക്ഷവിമർശനവുമായി സിപിഐഎം നേതാവ് എം.എ. ബേബി. തന്റെ പദവിക്ക് അനുയോജ്യമായ പ്രസ്താവനകളാണോ വെള്ളാപ്പള്ളി നടത്തുന്നത് എന്ന് അദ്ദേഹം തന്നെ ആലോചിക്കണമെന്ന് ബേബി പറഞ്ഞു. മുൻപ് മുഖ്യമന്ത്രിയുടെ വാഹനത്തിൽ വെള്ളാപ്പള്ളി കയറിയത് യാദൃശ്ചികം മാത്രമാണെന്നും അത് രാഷ്ട്രീയ അംഗീകാരമായി കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

മലപ്പുറം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയും യുഡിഎഫിനെതിരെയും രൂക്ഷവിമർശനവുമായി സിപിഐഎം നേതാവ് എം.എ. ബേബി. തന്റെ പദവിക്ക് അനുയോജ്യമായ പ്രസ്താവനകളാണോ വെള്ളാപ്പള്ളി നടത്തുന്നത് എന്ന് അദ്ദേഹം തന്നെ ആലോചിക്കണമെന്ന് ബേബി പറഞ്ഞു. മുൻപ് മുഖ്യമന്ത്രിയുടെ വാഹനത്തിൽ വെള്ളാപ്പള്ളി കയറിയത് യാദൃശ്ചികം മാത്രമാണെന്നും അത് രാഷ്ട്രീയ അംഗീകാരമായി കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് മുതൽ കോൺഗ്രസും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് ബേബി ആരോപിച്ചു. തൃശൂരിലും തിരുവനന്തപുരം കോർപ്പറേഷനിലും ബിജെപിയെ സഹായിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. തൃശൂരിൽ ബിജെപി വിജയിച്ചതും ഈ കൂട്ടുക്കെട്ടിന്റെ ഫലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുസ്ലിം ലീഗിൽ വൻ ആഭ്യന്തര പ്രശ്നങ്ങളുണ്ടെന്നും നൂർബിന റഷീദിന്റെ രാജി ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. മതം പറഞ്ഞ് വോട്ട് ചോദിക്കുന്ന ലീഗ് നേതാക്കളുടെ പ്രസംഗങ്ങൾ ഖേദകരമാണെന്നും ബേബി കൂട്ടിച്ചേർത്തു.

എൽഡിഎഫിന് എസ്ഡിപിഐയുമായി യാതൊരു നീക്കുപോക്കുമില്ല. എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും പ്രവർത്തനങ്ങൾ ആർഎസ്എസ് അജണ്ടകൾക്ക് സഹായകരമാകുന്ന രീതിയിലാണെന്നും അദ്ദേഹം വിമർശിച്ചു.  പേരാമ്പ്രയിലെ വിവാദ അനൗൺസ്‌മെന്റിൽ എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണൻ നൽകിയ വിശദീകരണം കൃത്യമാണെന്നും ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും ബേബി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351381/vellappallys-entry-into-the-chief-ministers-car-is-not-an-endorsement-its-a-coincidence-says-ma-baby)