---
title: "കോങ്ങാട് കാറും ബൈക്കുകളും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ തമിഴ്‌നാട് സ്വദേശി മരിച്ചു"
english_title: "Accident involving a car and a bike in Kongad; Biker dies in Tamil Nadu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351380/accident-involving-a-car-and-a-bike-in-kongad-biker-dies-in-tamil-nadu"
published_at: "2026-04-03T16:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cfa0ba64036_Biker_dies_in_Tamil_Nadu.jpg"
keywords: []
---

# കോങ്ങാട് കാറും ബൈക്കുകളും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ തമിഴ്‌നാട് സ്വദേശി മരിച്ചു

> **Lead Summary:** പാലക്കാട്: കോങ്ങാട് മാഞ്ചേരിക്കാവിൽ കാറും ബൈക്കുകളും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ തമിഴ്‌നാട് സ്വദേശിയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റൊരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

പാലക്കാട്: കോങ്ങാട് മാഞ്ചേരിക്കാവിൽ കാറും ബൈക്കുകളും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ തമിഴ്‌നാട് സ്വദേശിയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റൊരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിയന്ത്രണം വിട്ട കാർ ബൈക്കുകളിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ കാർ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്..

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351380/accident-involving-a-car-and-a-bike-in-kongad-biker-dies-in-tamil-nadu)